Book Name in English : Truth Drug
അയഞ്ഞതും ആവര്‍ത്തനസമൃദ്ധവും ഉച്ചത്തിലുള്ളതുമായ നമ്മുടെ പ്രസംഗ-മാധ്യമഭാഷയ്ക്ക് നേര്‍വിപരീതമായി മുറുക്കത്തിലേക്കും സൂക്ഷ്മത്തിലേക്കും മൗനത്തിലേക്കും ഭാഷയെ തിരിച്ചിടുന്നതിലൂടെയാണ് കെ ജി എസ് തന്റെ കവിതയില്‍ ഭാഷയ്ക്കുള്ളിലെ ഒരു മറുഭാഷ സൃഷ്ടിക്കുന്നത്. കെ ജി എസ്സിന്റെ കവിതയിലെ ഏതു വരിയിലും നാം വായിക്കുന്നത് ഈ മറുഭാഷയാണ്. ഇങ്ങനെ മാനകഭാഷ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ തുറന്നുവരുന്ന മറുഭാഷയുടെ വിഹായസ്സിലേക്ക് കെ ജി എസ്സിന്റെ കവിത നമ്മെ പറത്തിവിടുന്നു. അതിലൂടെയാണ് ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത, ദൃഢീകരിക്കപ്പെട്ടിട്ടില്ലാത്ത ന്യൂനപക്ഷാത്മകമായ (Minoritarian) കീഴാള ബദല്‍ജീവിതലോകങ്ങളുടെ സ്വച്ഛന്ദഭാവശക്തികളെ കെ ജി എസ്സിന്റെ കവിത നമ്മളിലേക്ക് സംക്രമിപ്പിക്കുന്നത്.
-ബി. രാജീവന്‍
മങ്ങുന്നതെന്തേ നമ്മുടെ സൂര്യന്‍, ഭാവിപക്ഷം, ചുറ്റഴി, സമം, പ്രത്യാശ, പ്രണയകാലത്ത് ഇടപ്പള്ളിയെ വായിച്ചപ്പോള്‍, മനസ്സുകളുടെ ലൈബ്രറി, മാന്ത്രികം, വചനഗോപുരം, ഉപവഴികള്‍, കോരസൂര്യന്‍, എക്കരപ്പച്ച?, കല്‍പ്പൂവ്, ട്രൂത് ഡ്രഗ്, സി മര്‍ഗ്… തുടങ്ങി നാല്പത്തിനാലു കവിതകള്‍
കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരംWrite a review on this book!. Write Your Review about ട്രൂത് ഡ്രഗ് Other InformationThis book has been viewed by users 13 times