Book Name in English : Drackula - poems -
കാലത്തിന്റെ പൊളളുന്ന സത്യങ്ങള്‍ ഏറ്റവും തീക്ഷ്ണമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ കാവ്യജീവിതത്തിന്റെ വിജയം. വാക്കുകളുടെ തിളക്കത്തിലല്ല, തീവ്രതയിലാണ് ഈ കവി ശ്രദ്ധിച്ചത്. “തോറ്റം വാക്കിനു പകരം മാറ്റം വാക്കും കരയുന്ന വാക്കിനു പകരം കത്തുന്ന വാക്കു”മാണ് ഈ കവി തേടിയത്. പുതിയ തലമുറയുടെ കാവ്യബോധത്തിനുതന്നെ പൊളളലേല്പിക്കാന്‍ ബാലചന്ദ്രനു കഴിഞ്ഞു. വ്യവസ്ഥാപിത കവിതാരീതിയോട് കലാപം ചെയ്യുകയും നെറികെട്ട സാമൂഹ്യപരിതോവസ്ഥകളോട് പൊരുതുകയും ചെയ്തുകൊണ്ടാണ് ബാലചന്ദ്രന്‍ തന്റെ കാവ്യജീവിതം ആരംഭിച്ചത്. 1994 മുതല്‍ 1998 എഴുതിയ പതിനെട്ടു കവിതകളാണ് ഡ്രാക്കുളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Write a review on this book!. Write Your Review about ഡ്രാക്കുള - കവിതകള്‍ - Other InformationThis book has been viewed by users 4548 times