Book Name in English : Thachante Kavithakal
വായനക്കിടയില്‍ നമ്മെ ബലാത്കാരേണ തടഞ്ഞുനിര്‍ത്തുന്ന നമ്മുടെ ശ്രദ്ധയും സ്വാസ്ഥ്യവും മുഴുവന്‍ കവര്‍ന്നെടുക്കുന്ന, തുടര്‍ന്നുള്ള യാത്രയിലുംനമ്മെ വല്ലാതെ ഭയപ്പെടുത്തുന്ന സന്ധികളൂം പ്രതിസന്ധികളും നിറഞ്ഞതാണ് ജിജൊ അഗസ്റ്റിന്റെ കവിതകള്‍.വെറുതെ കറുപ്പും വെളൂപ്പുമായ ചിത്രങ്ങള്‍ കോറിയിടുകയല്ല കവി ചെയ്യുന്നത് അവയ്ക്കുപിന്നിലെ കരുത്തും അവ നിഗുഹനം ചെയ്യുന്ന ഒടുങ്ങാത്ത അസ്വാസ്ഥ്യത്തിന്റെ അശാന്തവര്‍ണ്ണങ്ങളും ആത്യന്തികമായി അവ നമ്മിലേല്‍പ്പിക്കുന്ന ആഘാതങ്ങളും ഈസമാഹാരത്തിലെ ഓരോകവിതയിലും ഒരു സ്ഫോടന മുഹൂര്‍ത്തം കാക്കുന്നു.നീറുന്ന ഒരുപാടുചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്ന കവിതകകളാണ് ജീജോ അഗസ്റ്റിന്റേത് അവ നമ്മെ ചിന്തിപ്പിക്കുകയും അരിശം കൊള്ളിക്കുകയും അനുനിമിഷം അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ഏകാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന മൃദുലാനുഭവങ്ങളല്ല ഈ കവിതകള്‍.അവ ഭീഷണമായ ഏകാന്തതകളില്‍ നമുക്ക് പങ്കുവയ്കേണ്ടിവരുന്ന പൊള്ളുന്ന ആഘാതങ്ങള്‍ തന്നെയാണ്. ഉഷ്ണമാപിനികള്‍ക്കും മേലെയാണ്
തച്ചന്റെ കവിതകള്‍ ആവിഷ്കരിക്കുന്ന ജീവിതസമസ്യകളുടെ താപനില.
Write a review on this book!. Write Your Review about തച്ചന്റെ കവിതകള്‍ Other InformationThis book has been viewed by users 875 times