Book Name in English : Theerathu
വര്‍ഷങ്ങള്‍ക്ക് മുന്‍പേ മനസില്‍ പതിഞ്ഞ ചില ചിന്തകള്‍ കഥയുടെ രൂപത്തില്‍ കുറിച്ചിടുന്നു. ജീവിതത്തിലെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത് . യാത്രയുടെ വഴിതാരയില്‍ കണ്ടുമുട്ടിയ ചിലര്‍ കഥാപാത്രങ്ങളായിട്ടുണ്ടാകാം . മാറ്റങ്ങളില്ലാത്ത പഴമയുടെ ശൈലിയിലുള്ള ഈ കഥകള്‍ സഹൃദയര്‍ സ്വീകരിക്കുമെന്നു , പ്രതീക്ഷിക്കുന്നു.
ജീവിതത്തിലുണ്ടാകുന്ന സാധാരണ അനുഭവങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന ചെറു കഥകളാണ് “ തീരത്ത്“ എന്ന ചെറുകഥാ സമാഹാരത്തിലുള്ളത്. അതിഭാവുകത്വമോ, ആധുനിക സാങ്കേതികത്വത്തിന്റെ അകമ്പടിയോ കൂടാതെ, ഏവര്‍കും ഇഷ്ട പെടുന്ന കഥാ രചന “തീരത്തി“ ന്റെ മുഖമുദ്ര യാണ്. കണ്ണ് നനയിക്കുന്ന മുഹൂര്‍ത്തങ്ങള്‍, ജീവിതാംശവുമായി ചാലിച്ച് മനസ്സില്‍ തട്ടുന്ന രീതിയില്‍ ആവിഷ്കരിച്ച പത്ത് കഥകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്. മടുപ്പാനുഭപ്പെടാതെ ഒറ്റ ഇരുപ്പിന് വായിക്കാന്‍ പാകത്തിന് ആകാംക്ഷ ജനിപ്പിക്കുന്ന രീതിയിലാണ് കഥകളെല്ലാം രചിച്ചിരിക്കുന്നത്.പഴമയുടെ ശൈലിയിലുള്ള ഈ കഥകള്‍ വേറിട്ട ഒരു ആസ്വാദന സുഖം പകര്‍ന്നു തരും.