Book Name in English : Theranjedutha Kadhakal
ചേതനവും അചേതനവുമായ മനുഷ്യേതരബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥാവൈഭവമാണ് സി.എന്‍. പ്രകാശിന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍ കൂട്ടങ്ങളും ഗേറ്റിനരികിലെ മുരിക്ക് മരത്തില്‍ തലകീഴായ് കിടക്കുന്ന വേതാളവുമ അരയാല്‍ മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും അക്കാദമിക്ക് പ്രബന്ധത്തിന് ആധാരമാകുന്ന വളപട്ടണം പാവനും കഥനത്തിന്റെ ഉദാത്ത മാതൃകകളാകുന്നു. ജീവിതത്തിന്റെ അപ്രിയ സത്യങ്ങള്‍ കൂറ്റിയാണവ. ദാമ്പത്യത്തിന്റെ ധര്‍മ്മ സങ്കടങ്ങളും ദുരന്തസമസ്യകളും ഈ കഥകളില്‍ നിറയുന്നുണ്ട്. ചടുലമായ ശൈലിയും സൂക്ഷ്മ നിരീക്ഷണവും സാമൂഹ്യവബോധവും ഈ കഥകളുടെ അന്തര്‍ധാരയാകുന്നു.Write a review on this book!. Write Your Review about തെരഞ്ഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 2145 times