Book Name in English : Daridryathinte Sampathsasthram
ദാരിദ്ര്യത്തിന്റെ കെണികളെക്കുറിച്ചും അവ മനുഷ്യരുടെ ശീലങ്ങളിലും കാഴ്ചപ്പാടിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വിപുലമായ ധാരണ നൽകുന്ന ഒന്നാണ് ദാരിദ്ര്യത്തിന്റെ സമ്പദ്ശാസ്ത്രം. നൊബേൽ സമ്മാനജേതാക്കളായ അഭിജിത് വി. ബാനർജിയും എസ്തർ ഡുഫ്‌ലോയും പതിനെട്ടു രാജ്യങ്ങളിലായി നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ എഴുതപ്പെട്ട പുസ്തകം. സാമൂഹിക പരീക്ഷണങ്ങൾ നടത്തി കണ്ടെത്തിയ സിദ്ധാന്തങ്ങളെ ജീവിതപരിമിതികളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നതിനൊപ്പം ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടുവാൻ ചെയ്യേണ്ടതെന്തെന്നും ചർച്ച ചെയ്യുന്നു. നിത്യജീവിതത്തിൽ നാം നേരിടുന്ന സാമ്പത്തികവെല്ലുവിളികൾക്ക് യഥാർത്ഥവും പോസിറ്റീവുമായ ഉത്തരങ്ങൾക്കായി തിരയുകയും ശുഭാപ്തിവിശ്വാസം നിലനിർത്തുകയും ചെയ്യുന്ന ഒരു പുസ്തകമാണിത്.Write a review on this book!. Write Your Review about ദാരിദ്രത്തിന്റെ സമ്പദ്ശാസ്ത്രം Other InformationThis book has been viewed by users 772 times