Book Name in English : Dev Oormakaliloode
ലോക സാഹിത്യത്തിലേയും മലയാളസാഹിത്യത്തിലെയും അതികായനായ പി.കേശവദേവ് എന്ന മഹാരഥനെക്കുറിച്ച് പ്രശസ്തര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. നവോത്ഥാന കേരളത്തിന്റെ ശില്‍പികളില്‍ പ്രമുഖസ്ഥാന ഉള്ള കേശവദേവ് അന്നും ഇന്നും എത്ര ശക്തമായാണ് പ്രതിഭകളെ സ്വാധീനിക്കുന്നത് എന്ന് വായിച്ചറിയുമ്പോള്‍ അത്ഭുതപ്പെട്ട്പോകും ഒ.എന്‍.വി കുറുപ്പ്, പി.ഗോവിന്ദപ്പിള്ള, മോഹന്‍ ലാല്‍, വി.എസ്.അച്യുതാനന്ദന്‍, കെ.എം.മാത്യു, പ്രിയദര്‍ശന്‍, ജോര്‍ജ്ജ് ഓണക്കുര്‍, തോമസ് ജേക്കബ്, ജി.എന്‍.പണിക്കര്‍, പെരുമ്പടവം ശ്രീധരന്‍, ഡോ.എം.വി.പിള്ള തുടങ്ങി ഒട്ടനവധി പ്രശസ്തര്‍ ദേവ് എന്ന പച്ചയായ മനുഷ്യനെ ഓര്‍മ്മിക്കുന്നു.
8 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ പ്രസിദ്ധീകരിച്ച സ്മരണികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പഴയ തലമുറയും പുതിയ തലമുറയും ഈ പുസ്തകത്തിലെ അനുഭവങ്ങള്‍ ഒരുപോലെ ആസ്വദിക്കും. നമ്മള്‍ ആരാധിക്കുന്ന പല മഹാരഥന്മാരെയും കേശവദേവ് എത്രത്തോളം സ്വാധിനിച്ചു എന്ന് വായിച്ചറിയുമ്പോള്‍ അത്ഭുതപ്പെട്ടുപോകും .
കേശവദേവ് മലയാളത്തിന്റെ വേറിട്ട ഒരു ശബ്ദമായിരുന്നു. ഒറ്റയാനായിരുന്നു. ഈ പുസ്തകത്തിനും ഉണ്ട് അത്തരത്തില്‍ വേറിട്ടൊരു സ്വാഭാവം. ഞങ്ങള്‍ ഒരു കാര്യം സമ്മതിക്കുന്നു ഈ പുസ്തകം അപൂര്‍ണ്ണമാണ്. സാമൂഹ്യ സാംസ്കാരിക സാഹിത്യ സിനിമാ രംഗങ്ങളിലെ നിരവധിപേര്‍ ഇവിടെ ഒന്നിക്കുന്നു. പ്രശസ്തരും അപ്രസ്തരും എല്ലാവര്‍ക്കും ഉണ്ട് ദേവിനകുറിച്ച് പറയുവാന്‍.
കേശവദേവ് ട്രസ്റ്റിന്റെ പ്രഥമ പുസ്തകമാണ് ദേവ്ഓര്‍മ്മകളിലൂടെ Write a review on this book!. Write Your Review about ദേവ് ഓര്‍മ്മകളിലൂടെ Other InformationThis book has been viewed by users 1979 times