Book Name in English : Nagnanaya Kolayaliyude Jeevitham
നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ജര്‍മന്‍ നോവലിന്റെ ഇതിവൃത്തവുമായി പാലായിലെ കൃഷിക്കാരന്റെ മകനായ അര്‍ണോസ് വര്‍ഗീസിന്റെ ജീവിതം കെട്ടുപിണഞ്ഞു പോയത് എങ്ങനെയാവും? തീക്ഷ്ണയൗവനത്തിന്റെ ഒരു തിരിവില്‍ അയാളൊരു കൊലപാതകിയായി പരിണമിക്കുന്നു. നന്മതിന്മകളുടെ നൂല്‍പ്പാലത്തില്‍ തന്റെ ജീവിതത്തിന്റെ പരിണതികള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു. തടവറയില്‍ നിന്ന് മോചിതനായ ശേഷവും ജീവിതം അയാളുടെ നിയന്ത്രണത്തിലാവുന്നില്ല…
ചരിത്രം വര്‍ത്തമാനത്തിലേക്ക് കൊരുത്തുകയറപ്പെടുന്നു. അദൃശ്യമായ കരങ്ങളാല്‍ പല കാലങ്ങള്‍ അയാളുടെ
ജീവിതത്തിലൂടെ ഒരുമിച്ചു കൊരുക്കപ്പെടുന്നു. സങ്കല്പവും യാഥാര്‍ഥ്യവും വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത രീതിയില്‍ ഇഴപിരിയുന്നു. സങ്കല്പ യാഥാര്‍ഥ്യങ്ങളുടെ കഥാഭൂമികയില്‍ നന്മതിന്മകള്‍ ഒഴുകിപ്പരക്കുന്നു. ചുരുളഴിയാത്ത ദുരൂഹതകള്‍
സൃഷ്ടിക്കുന്ന ഉദ്വേഗമാണ് ഏറെ അടരുകളുള്ള ഈ കഥക്കൂട്ടിന്റെ ജീവന്‍. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. വിശ്വനാഥിന്റെ ആദ്യ നോവല്‍Write a review on this book!. Write Your Review about നഗ്നനായ കൊലയാളിയുടെ ജീവിതം Other InformationThis book has been viewed by users 445 times