Book Name in English : Nanavulla Minnal
’ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തുവരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കുതന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും. എല്ലാ ക്യൂവിലും നിന്നുനിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.’ പൊതുകാവ്യഭാഷയോടു ചേർന്നുനിൽക്കാതെ എതിരൊഴുക്കായി നിറയുന്ന പി. രാമന്റെ നൂറിൽപരം കവിതകൾ. മനോജ് കുറൂരിന്റെ ആസ്വാദനക്കുറിപ്പ്.Write a review on this book!. Write Your Review about നനവുള്ള മിന്നൽ Other InformationThis book has been viewed by users 244 times