Book Name in English : Namukku Samsarikkam Panam Ennathinekkurichu
പണം സമ്പാദിക്കാനായി നമ്മൾ അത്യധ്വാനം ചെയ്യുന്നു. എന്നാൽ എത്ര സമ്പാദിച്ചാലും പണത്തെ സംബന്ധിച്ചുള്ള ആശങ്ക അവസാനിക്കുന്നില്ല. വർദ്ധിച്ചുവരുന്ന ചെലവുകൾ നമ്മെ കുഴക്കുന്നു. നാം കഠിനാധ്വാനം ചെയ്യുന്നതുപോലെ നമ്മുടെ പണം നമുക്കുവേണ്ടി പ്രവർത്തിച്ചാൽ അത് അത്ഭുതകരമല്ലേ? നാളത്തേക്കുള്ള നമ്മുടെ പണത്തിൽനിന്ന് കൂടുതൽ മൂല്യം നേടാനും ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കാനും ഉതകുന്ന ഒരു പദ്ധതി കണ്ടെത്താനായാൽ നമുക്ക് സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലേ? ഇത്തരത്തിൽ എങ്ങനെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം എന്നതിനെപ്പറ്റി പ്രതിപാദിക്കുകയാണ് ’നമുക്ക് സംസാരിക്കാം പണം എന്നതിനെക്കുറിച്ച്’. അതിവേഗം സമ്പന്നരാകാനുള്ള വഴികാട്ടിയല്ല ഈ പുസ്തകം, മറിച്ച് ശരിയായ നിക്ഷേപത്തെക്കുറിച്ചും ’മികച്ച’ ഇൻഷുറൻസിനെക്കുറിച്ചും വേവലാതിപ്പെടുന്നതിനുപകരം, നിങ്ങളുടെ സ്വപ്നജീവിതം നയിക്കാനുള്ള മികച്ച മാർഗം ഈ പുസ്തകം പ്രദാനം ചെയ്യുന്നു. വിവർത്തനം: എം.ജി. സുരേഷ്Write a review on this book!. Write Your Review about നമുക്ക് സംസാരിക്കാം പണം എന്നതിനെക്കുറിച്ച് Other InformationThis book has been viewed by users 278 times