Book Name in English : Narmathiloode Daivathilekku
നർമ്മബോധം ഒരു ഭാഗമാണ്. മനുഷ്യന്റെ പൂർണ്ണതയുടെ അത്യന്താപേക്ഷിതമായൊരു ഭാഗമാണത്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു... ഗൗരവം ഒരു രോഗമാണ്, എന്നാൽ ഗൗരവം പുകഴ്ത്തപ്പെട്ടിരിക്കുകയാണ്, ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയുമാണ്. ഒരു പുണ്യാത്മാവായിരിക്കുന്നതിന് ഗൗരവത്തിലായിരിക്കുക എന്നത് ഏറ്റവും അത്യന്താപേക്ഷിതമായിരിക്കുന്നു; അതിനാൽ രോഗലക്ഷണമുള്ള ആളുകൾ മാത്രമാണ് മതത്തിൽ താല്പര്യമുള്ളവരായിത്തീർന്നിരിക്കുന്നത്, ചിരിക്കുന്നതിന് കഴിവില്ലാത്ത ആളുകൾ മാത്രം. ചിരിക്കുന്നതിന് കഴിവില്ലാത്ത ആളുകൾ മനുഷ്യഗുണങ്ങളില്ലാത്തവരാണ്, അവരിപ്പോഴും മനുഷ്യരായിട്ടില്ല - അവരുടെ ദൈവികതയെക്കുറിച്ച് പിന്നെ എന്തു പറയാനാണ്? അതസാധ്യമാണ്. മനുഷ്യനായിരിക്കുക എന്നത് ജന്തുവിനും ദൈവികതയ്ക്കുമിടയിലുള്ള പാലമാണ്...ചിരി പ്രാർത്ഥനയേക്കാൾ എത്രയോ കൂടുതൽ പരിപാവനമാണ്, കാരണം ഏതൊരു മൂഢനായ മനുഷ്യനും പ്രാർത്ഥന ചൊല്ലുവാൻ കഴിയും, അതിന് അധികമൊന്നും ധിഷണയുടെ ആവശ്യമില്ല. ഹാസ്യരസത്തിന് ധിഷണ ആവശ്യമാണ്; അതിന് മനഃസാന്നിധ്യം ആവശ്യമാണ്. കാര്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കുന്നതിനുള്ള ചടുലത ആവശ്യമാണ്.Write a review on this book!. Write Your Review about നര്‍മ്മത്തിലൂടെ ദൈവത്തിലേക്ക് Other InformationThis book has been viewed by users 1814 times