Book Name in English : Nallayinam Pulaya Achaarukall
രതിയുടെയും രാഗത്തിന്റെയും വാക്കുകൾ. അപരിഹാര്യമായ നഷ്ടത്തിന്റെ വാക്കുകൾ. സാന്ത്വനിപ്പിക്കുകയും കൊടുങ്കാറ്റിനെ ശാസിച്ചടക്കുകയും ചെയ്യുന്ന വാക്കുകൾ. കോപിക്കുകയും വക്കാണിക്കുകയും ചെയ്യുന്ന വാക്കുകൾ. അപരിചിതവും അസാമ്പ്രദായികവുമായവയോട് മുഖം തിരിക്കുന്ന സാഹിത്യ പ്രവണതയ്ക്കു നടുവിൽ അസാധാരണമായവയെ പ്രണയിക്കുന്ന വാക്കുകൾ. ശരാശരിത്വത്തെയും യാഥാസ്ഥിതികത്വത്തെയും അലങ്കാരജടിലമായതിനെയും ചെറുക്കുന്ന വാക്കുകൾ. -വിദ്യാർത്ഥി ചാറ്റർജി’നല്ലയിനം പുലയ അച്ചാറുകൾ’ ജാതിവാലുകൾക്ക് മുന്നിലുയർന്ന വർത്തമാനകാലപ്രതിരോധത്തിന്റെ ശിരസ്സുകളിലൊന്നാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ആ പേരുപോലും ഒരു പൊരുതലാണ്. ആഭിജാത്യ ’ബിംബകല്പനകൾ’ക്കുള്ളിൽ പൊട്ടിത്തെറികൾ സൃഷ്ടിക്കാൻ ഇതിന് കഴിയും. - കെ ഇ എൻബനേഷിന്റെ കവിതയിൽ നമ്മുടെ പതിവുജീവിതത്തിലെ സാംസ്കാരിക ഹിംസകളുടെ ഭാരം, കടവിലെ അലക്കുകല്ലുപോലെ, എത്ര ജലം ഒഴുകിപോകിലും അഴുക്കു കളയുന്ന മർദ്ദന വാഹിനിയായി തുടരുന്നു. ഇത് ഭാഷയ്ക്കുള്ളിൽ കവിത സൃഷ്ടിക്കുന്ന വിനിമയ യുദ്ധമാണ്. - അജയ് പി മങ്ങാട്ട്Write a review on this book!. Write Your Review about നല്ലയിനം പുലയ അച്ചാറുകൾ Other InformationThis book has been viewed by users 1658 times