Book Name in English : Nayayude Hirdayam
ഇരുപതാം നൂറ്റാണ്ടിലെ റഷ്യന്‍ സാഹിത്യത്തില്‍ ബോറിസ് പാസ്തര്‍നാക്കിനും അലക്‌സാണ്ടര്‍ സോള്‍ഷെനീറ്റ്‌സിനുമൊപ്പം ആദരിക്കപ്പെടുന്ന മഹാനായ നോവലിസ്റ്റും നാടകകൃത്തുമായ മിഖേല്‍ ബുള്‍ഗാകോവിന്റെ കഥാസമാഹാരം.സോവിയറ്റ് കമ്യൂണിസത്തിന്റെ ഭാവി, വിപ്ലവത്തിന്റെ ആദ്യദശകത്തില്‍ത്തന്നെ അദ്ദേഹം ഈ കഥകളിലൂടെ പ്രവചിക്കുന്നു - നിശിതമായ രാഷ്ടീയവിമര്‍ശനം ഉള്‍ക്കൊള്ളുന്ന നായയുടെ ഹൃദയം, ബ്യൂറോക്രസിയുടെ മരവിപ്പും വൈകൃതങ്ങളും ഭ്രമാത്മകമായി ആവിഷ്‌കരിക്കുന്ന ഡയബോളിയാഡ്, റഷ്യന്‍ വിപ്ലവത്തിന്റെ പതനം സയന്‍സ് ഫിക്ഷനിലൂടെ സൂചിപ്പിക്കുന്ന മാരകമുട്ടകള്‍.സ്റ്റാലിനും പിന്‍ഗാമികളും അഞ്ചു പതിറ്റാണ്ടോളം തമസ്‌കരിക്കാന്‍ ശ്രമിച്ചെങ്കിലും കൈയെഴുത്തുപ്രതികള്‍ കത്തില്ല എന്നു തെളിയിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്നു, വെളിപാടുകളുടെ മാനമുള്ള ഈ ദൃഷ്ടാന്തകഥകള്‍. അര നൂറ്റാണ്ട് കഴിഞ്ഞെങ്കിലും അന്ന് ബുള്‍ഗാകോവ് കൈകാര്യം ചെയ്ത വ്യക്തിസ്വാതന്ത്ര്യം,ആത്മീയരക്ഷ, അധികാരവര്‍ഗത്തിന്റെ അധാര്‍മികത എന്നീ വിഷയങ്ങള്‍ രാഷ്ട്രീയ-സാമൂഹികത്തകര്‍ച്ചയില്‍ പ്രയാസപ്പെടുന്ന നമ്മുടെ ഇൗ കാലത്തും പ്രസക്തമാണ്.
പരിഭാഷ: പി. ജെ. മാത്യുWrite a review on this book!. Write Your Review about നായയുടെ ഹൃദയവും മറ്റ് കഥകളും Other InformationThis book has been viewed by users 918 times