Book Name in English : Nerezhuthu
ദുരനുഭവങ്ങളുടെ നിരന്തരമായ വേട്ടയാടലിൽ തളർന്നും തകർന്നും പലവട്ടം ആത്മഹത്യയ്ക്കൊരുങ്ങിയ ദുർബലയായ സ്ത്രീയിൽനിന്ന് ജീവിതവിജയം പൊരുതിനേടിയ കരുത്തുറ്റ സ്ത്രീയിലേക്കുള്ള ഒരു വ്യക്തിയുടെ അസാമാന്യമായ മുന്നേറൽ. ജീവിതം തന്നെ പഠിപ്പിച്ച അമൂല്യമായ പാഠങ്ങൾ മറ്റുള്ളവർക്കായി പകർന്നുനൽകുകയാണ് പ്രചോദനാത്മകമായ സോഷ്യൽ മീഡിയാ കുറിപ്പുകളിലൂടെ ദീപ പി.വാസുദേവൻ. നിത്യജീവിതത്തിലെ ഉൾക്കാഴ്ചയുള്ള കൊച്ചുകൊച്ചനുഭവങ്ങൾ, നാട്ടിലെയും പ്രവാസ ജീവിതത്തിലെയും നേർക്കാഴ്‌ചകൾ, സാമൂഹ്യജീവിത അപചയത്തോടുള്ള വൈയക്തികമായ ഉത്കണ്ഠകൾ, രാഷ്ട്രീയമായ നിലപാടുകൾ എന്നിവ തുറന്നുപറയുന്നു.reviewed by Anonymous
Date Added: Friday 29 Nov 2024
എനിക്കിഷ്ടമായി. അനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരം. ശക്തമായ ഭാഷ. വായിക്കുമ്പോൾ കടന്നുപോന്ന അനുഭവങ്ങളെ ഓർത്ത് അത്ഭുതം തോന്നുന്നു.
Rating: [5 of 5 Stars!]
Write Your Review about നേരെഴുത്ത് Other InformationThis book has been viewed by users 245 times