Book Name in English : Nausea
ഏകാന്തതയുടെയും സമയത്തിന്റെയും തടവുകാരനായ അന്റോയിന്‍ റോക്വെന്റിന്റെ കഥയാണ് നോസിയ. ലോകം ചുറ്റി സഞ്ചരിച്ച്, ഒടുവില്‍ ബൗവില്ലെ എന്ന ചെറുപട്ടണത്തില്‍ താമസമാക്കി ഫ്രഞ്ച് വിപ്ലവകാരിയായ മാര്‍ക്വിസ് ഡി റോള്‍ ബോണിന്റെ ജീവചരിത്രം എഴുതാനിരിക്കുന്ന അയാളെ പെട്ടെന്ന് ഒരു അസ്തിത്വ പ്രതിസന്ധി പിടികൂടുന്നു. ലൈബ്രറികളിലും കഫേകളിലും ദിവസങ്ങള്‍ ചെലവിടുമ്പോഴും ആളുകളുമായി ഇടപഴകുമ്പോഴും വിരസതയും താത്പര്യമില്ലായ്മയും ശ്വാസം മുട്ടിക്കുന്ന ഒറ്റപ്പെടലുമാണ് അയാള്‍ അനുഭവിക്കുന്നത്. തന്നെ അലട്ടുന്ന വിചിത്രവും അസുഖകരവുമായ സംവേദനങ്ങള്‍ വിശദീകരിക്കാന്‍ അയാള്‍ എഴുതുന്ന ഡയറിയിലൂടെ നാം അയാളുടെ ലോകത്തെ അടുത്തറിയുന്നു. അസ്തിത്വവാദ തത്ത്വചിന്തകനായ ഴാങ് പോള്‍ സാര്‍ത്രിന്റെ ഈ ദാര്‍ശനിക നോവല്‍ സ്വന്തം അസ്തിത്വത്തെ കണ്ടെത്തുവാനും പുനരുജ്ജീവിപ്പിക്കുവാനും ശ്രമിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കുവാന്‍ സാധിക്കും. നമ്മള്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം സ്വതന്ത്രരാണ് എന്ന ചോദ്യത്തെ റോക്വെന്റിനെപ്പോലെ നമുക്കും ചെറുക്കാന്‍ കഴിയില്ല. വിവര്‍ത്തനം: സുരേഷ് എം.ജി.Write a review on this book!. Write Your Review about നോസിയ Other InformationThis book has been viewed by users 736 times