Book Name in English : Ente Kayyoppu
ചുരുങ്ങിയ വാക്കുകൾ തുന്നിച്ചേർത്ത്, ചിന്തകളുടെയും ആശയങ്ങളുടെയും വലിയ ലോകങ്ങൾ സൃഷ്ടിക്കുന്ന
എഴുത്തുകാരിയാണ്, അപ്സര ആലങ്ങാട്ട്. ആഴത്തിലുള്ള നോവുകളെയും, വലിയ സന്തോഷങ്ങളെയും, ഭൂമിയെക്കാൾ പരന്ന സ്നേഹത്തെയുമാണ്, അവര്‍ വാക്കുകളിലേക്കു വലിച്ചുകെട്ടുന്നത്. അപ്സരയുടെ കുഞ്ഞെഴുത്തുകൾ,
അത്തരത്തിലാണ് ഹൃദയാന്തര്‍ഭാഗത്തേക്ക് കയറിപ്പറ്റുന്നത്. ആർക്കും വായിച്ചെടുക്കാവുന്ന ലളിതമായ ഭാഷയും വൈവിധ്യമാര്‍ന്ന വിഷയങ്ങളുമാണ്, അപ്സരയുടെ എഴുത്തിന്‍റെ പ്രത്യേകത എന്നുതന്നെ പറയാം. ഘടനവച്ചുനോക്കിയാല്‍, വായനക്കാര്‍ക്ക് ഒരുപക്ഷേ ഇവയെ കവിതകളായോ കുറിപ്പുകളായോ അതുമല്ലെങ്കിൽ ഒരു ചിന്താശകലമായോ ഗണിക്കാവുന്നതാണ്. ’’ന്റെ കയ്യൊപ്പ്’’ വായിക്കുമ്പോൾ, ബുദ്ധന്റെയും ഓഷോയുടെയും മറ്റും ചിന്തകൾ വായനക്കാരുടെ മനസ്സിലേക്ക് അത് തികച്ചും സ്വാഭാവികം.
കാര്യമാത്രപ്രസക്തമായ ചെറിയവരികളെങ്കിലും മണ്ണും, മനുഷ്യരും ജന്തുജീവജാലങ്ങളുമെല്ലാം തെളിയുന്ന പൂര്‍ണതയുള്ള ഭൂമിതന്നെയാണ്, എഴുത്തിന്‍റെ ഭൂമിക. സ്വന്തം ജീവിതത്തിന്‍റെയും ചുറ്റുപാടിന്‍റെയും അനുഭവങ്ങളുടെയും നോവിന്‍റെയും സത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ള കടുത്തനിറക്കൂട്ടുകളില്ലാത്ത പകര്‍ത്താട്ടമാണ്, അപ്സരയുടെ വരികള്‍.
“മണൽത്തരികൾ കഥ പറയുന്നു.. തിരകൾ പുണർന്ന കുളിരിന്റെയും കാലടികൾ ഞെരിച്ചമർത്തിയ നോവിന്റെയും..!’’
ഇത്തരത്തില്‍ കുറിയ്ക്കുകൊള്ളുന്ന വരികളിലൂടെയാണ്, ഈ പുസ്തകത്താളുകള്‍ നെയ്തെടുത്തിരിക്കുന്നത്.
മുന്‍വിധികള്‍ ഏതുമില്ലാതെയാണ്, സാഹിത്യലോകത്ത്, ഈ പുസ്തകം കൈയൊപ്പു പതിക്കുന്നത്. അക്ഷരബീജം
ചിന്താണ്ഡവുമായി സംയോജിപ്പിച്ച്, മനസ്സാം ഗര്‍ഭപാത്രത്തില്‍, ജീവനും രൂപവും ഭാവവും കൊടുത്ത്, കടുത്ത മാനസികസംഘര്‍ഷമെന്ന പേറ്റുനോവില്‍ തുടിച്ച്,പിറവിയെടുക്കുന്ന വാക്കുകള്‍, വരികളായി വളര്‍ന്നുനില്‍ക്കുമ്പോള്‍,
ഒരമ്മയെപ്പോലെ ആത്മനിര്‍വൃതി അടയുകയാണ്, ഈ സാഹിത്യസപര്യയിലൂടെ അപ്സര ആലങ്ങാട്ട് .
’’ഒരു തൂവൽ കൊണ്ടുമാത്രം ഒരു പക്ഷിയെ വരച്ചിടാൻ കഴിയുമെന്ന അത്ഭുതമാണ് ഈ പുസ്തകത്തിലും
സംഭവിക്കുന്നത്..!’’Write a review on this book!. Write Your Review about ന്റെ കയ്യൊപ് Other InformationThis book has been viewed by users 625 times