Image of Book പകൽ നക്ഷത്രം
  • Thumbnail image of Book പകൽ നക്ഷത്രം
  • back image of പകൽ നക്ഷത്രം

പകൽ നക്ഷത്രം

ISBN : 9780000115157
Language :Malayalam
Edition : 2025
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 380.00
Rs 361.00

Book Name in English : Pakal Nakshatram

കാൻസറും വിഷാദവും തീർത്ത കരിങ്കൽ തടവറയിൽ നിന്നും ഉജ്ജ്വലപ്രകാശമായ് പുറത്തേക്ക് പ്രസരിച്ച ഒരു സ്ത്രീയുടെ ജീവിതകഥ.

കാൻസറും വിഷാദവും ഉൾപ്പെടെ രോഗങ്ങൾ കൊടുങ്കാറ്റായി താണ്ഡവമാടുമ്പോഴും ചികിത്സയോടൊപ്പം തന്റേതായ വഴികളിൽ കൂടി സഞ്ചരിച്ച് അതിജീവനത്തിന് പുതിയ ഭാഷ്യം രചിച്ച ഒരു സ്ത്രീയുടെ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത എടുകളാണ് “പകൽ നക്ഷത്രം“ എന്ന ഈ പുസ്‌തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭാമോ അദ്ധ്യായവും ഓരോ അടമുകളാണ്. പോരാട്ടത്തിന്റെ, രോഗശാന്തിയുടെ പ്രതീക്ഷയുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ വിമാനത്തിന്റെ അടരുകൾ. ഇത് വേദനകളുടെ കഥയല്ല അണയാൻ വിസമ്മതിച്ച ഒരു പ്രകാശത്തിന്റെ കഥ.
ജയശ്രീ അത്തരത്തിലൊരാളാണ്- കാൻസറിനെയും വിഷാദത്തേയും നേരിട്ട് ആത്മവിശ്വാസത്താൽ ജീവിതത്തെ പുനർനിർമ്മിച്ച ഒരു സ്ത്രീ അവരുടെ യാത്ര അതിജീവനത്തിൻ്റെ കഥ മാത്രല്ല അത് പ്രതീക്ഷയും ആത്മസമാധാനവും നിറഞ്ഞ ഒരു പ്രകാശ പഥമാണ്.
കാൻസർ രോഗവും ഉള്ളിലെ നിശബ്ദ ജാനസിക സംഘർഷങ്ങളും ഒരുമിച്ചു നേരിട്ട് മുന്നേറിയതിനേക്കാള്ളുപരി, ആ യാത്ര മറ്റുള്ളവരോട് പങ്കുവെച്ച് അവരുടെ ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം നൽകാൻ ഒരാള്‍ക്ക് കഴിയുന്നു. വിഷമങ്ങൾക്ക് നടുവിലും ആരും തനിച്ചല്ല, തല ഉയർത്തി നോക്കിയാൽ സഹായിക്കാൻ ഒരു കൂട്ടം നല്ല മനുഷ്യർ നമ്മുക്ക് ഉണ്ട് ആളുകൾക്ക് പ്രചോദനമേകാൻ മാധത്തിനെ ദൈവം അനുഗ്രഹിക്കട്ടെ,
അതിജീവിക്കുക എന്നത് അതീവ നുഷ്‌കരമാണ്. അതിനെക്കുറിച്ച് തന്റെ അതിജീവന കഥ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടുമ്പോൾ ഇരുട്ടിൻ്റെ മറവിൽ കഴിയുന്ന നിരവധി വിഷാദ രോഗികൾക്ക് വെളിച്ചമാവുക കൂടിയാണ് ഡോ. ജയശ്രീ
ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കു മുന്നിൽ എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു നിൽക്കുന്നവർക്ക് ഒരു ചൂണ്ടുപലകയാവുന്നുണ്ട് മെഡിക്കൽ സയൻസിന്റെയും, സൈക്യാട്രിയുടേയും, സ്വാനുഭവങ്ങളിലൂടെയും ആത്മീയതയിലൂടെയും ഒക്കെ കടന്നു പോകുന്ന.. എന്നാൽ സരസമായ അവതരണത്താൽ വേറിട്ടു നിൽക്കുന്ന നിറവെളിച്ചത്തിലും ജ്വലിച്ചു നിൽക്കുന്ന ഈ പകൽ നക്ഷത്രം.
Write a review on this book!.
Write Your Review about പകൽ നക്ഷത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 27 times