Book Name in English : Panchabhoothaathmakam Brahmam
ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന കവിതകള്‍ . സ്കൂള്‍ യുവജനോത്സവങ്ങള്‍ക്കും . മറ്റു സാഹിത്യ സദസ്സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഈണത്തില്‍ പാടി അവതരിപ്പിക്കാന്‍ കഴിയുന്ന മൂല്യാധിഷ്ഠിതമായ 27 കവിതകളുടെ സമാഹാരം. 2014 ആഗസ്തില്‍ പ്രസിദ്ധീകരിച്ചത്.
പ്രകൃതിയും, കാലവും, ഭക്തിയും, മരണവും, ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും, ആക്ഷേപഹാസ്യവും എല്ലാം ഉള്‍ക്കൊള്ളുന്ന ലളിതമായ കവിതകള്‍. ആര്‍ക്കും എളുപ്പം മനസിലാക്കവുന്നവ.
പ്രകൃതിയും ഈശ്വരനും ഒന്നാണെന്ന ഉറച്ച വിശ്വാസത്തിലൂന്നുന്നതാണ് ’പഞ്ചഭൂതാത്മകം ബ്രഹ്മം’ എന്ന ഈ കൃതി. മനുഷ്യന്‍ ദിനം പ്രതി പ്രകൃതിയില്‍ നിന്ന് അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു.
ആദിമ മനുഷ്യന്‍ പ്രകൃതിയെ ആരാധിച്ചിരുന്നു. കല്ലിനെയും മരങ്ങളെയും ജ്യോതിര്‍ഗോളങ്ങളെയും പ്രകൃതി ശക്തികളെയും അവര്‍ ദൈവമായി കണ്ടിരുന്നു. സ്വന്തം നിലനില്‍പ്പിന്റെ അടിസ്ഥാനം മനസിലാക്കിയ ആ വിവേകമതികളെ അന്ധവിശ്വാസികള്‍ എന്ന പേര്‍ നല്‍കി നമ്മള്‍ പരിഹസിച്ചു.
പ്രകൃതിയെ ബഹുമാനിക്കുന്ന, ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന തലമുറകള്‍ അന്യം നിന്നു പോകരുതെന്ന പ്രാര്‍ത്ഥനയോടൊപ്പം,പ്രകൃതിയുടെ തന്നെ ഭാഗമായകാലവും ജീവിതവും മരണവും ഭക്തിയും ഒക്കെയാണ് ഈ കൃതിയുടെ അന്തര്‍ധാര. പിന്നെ സമൂഹത്തിലെമ്പാടും നടമാടുന്ന നീതിനിഷേധങ്ങളോടുള്ള അമര്‍ഷവും അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത സാധാരണക്കാരന്റെ വിലാപവും.
അവതാരിക എഴുതിയത്- ശ്രീ. ഷാജി നായരമ്പലം (ഗുരുദേവഗീത, വൈജയന്തി, രാമായണക്കാഴ്ചകള്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവ് )
ആസ്വാദനക്കുറിപ്പ് : ഡോ. സിറിയക് തോമസ് (ഗാന്ധിജി യൂണിവേഴസിറ്റി മുന്‍ വൈസ് ചാന്‍സലര്‍)
സീയെല്ലെസ്സ് ബുക്ക്സ് തളിപ്പറമ്പ്
Write a review on this book!. Write Your Review about പഞ്ചഭൂതാത്മകം ബ്രഹ്മം Other InformationThis book has been viewed by users 1718 times