Book Name in English : Padmaanjali Naaraayaneeyam (Padya Paribhasha)
ഈ വിവർത്തനം പല സന്ദർഭങ്ങളിലും എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകളുടെ അന്തർ നാദം കേൾപ്പിക്കുവാൻ ശക്തമായിരിക്കുന്നു.
രസാനുഗുണമായ ശബ്‌ദവിന്യാസം, അർത്ഥസാന്ദ്രമായ പദഘടന, മിതവും സാരവത്തുമായ വിശേഷണങ്ങൾ പ്രയോഗിക്കുന്നതിൽ പ്രയുക്തമായ വാഗ്മിത്വവിലാസം, ഭാവാർത്ഥാനുഗുണമായി ഉചിതമായ ശബ്ദങ്ങൾ പ്രയോഗിക്കുന്നതിലെ നിഷ്‌കർഷ മുതലായ രചനാഘടകങ്ങൾ നാരായണീയത്തിൻ്റെ പദ്യരൂപമായ വിവർത്തനത്തിനു ദ്വമിക്കുന്നവർക്കെല്ലാം വെല്ലുവിളിയായി അനുഭവപ്പെടും, എന്നിട്ടും അർത്ഥലോപ മോ ദാവശോഷണമോ വരാതെ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നതിൽ ശ്രീ വാരിയരെ ആരും അഭിനന്ദിക്കും.
രാസക്രീഡാവിവർത്തനത്തിൽ വ്യത്യസ്‌ത വൃത്തങ്ങൾ പ്രയുക്തമായിട്ടുണ്ട്. അന്നനടയും കാകളിയും മഞ്ജരിയും കളകാഞ്ചിയുമെല്ലാം അവിടെ ഒത്തുചേർന്ന് നടനം ചെയ്യുന്നു.
ഡോ. എം. ലീലാവതി
(അവതാരികയിൽ നിന്നും)Write a review on this book!. Write Your Review about പത്മാഞ്ജലി നാരായണീയം -പദ്യ പരിഭാഷ- Other InformationThis book has been viewed by users 95 times