Book Name in English : Paretharkkoral
“മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി സ്വന്തം കുടുംബത്തെപ്പോലും മറന്നു പ്രവര്‍ത്തിക്കുന്ന അഷ്‌റഫ്ക്കയെപ്പറ്റി സുഹൃത്തുക്കളില്‍ നിന്ന് പലതും അറിഞ്ഞു. അറിഞ്ഞതെല്ലാം മഹത്തായ കാര്യങ്ങളായിരുന്നു. അഷ്‌റഫ്ക്കയെപ്പോലെ ചിലര്‍ ഇപ്പോഴും ഇവിടെ അവശേഷിക്കുന്നതുകൊണ്ട് ലോകം നന്മനിറഞ്ഞതാകുന്നു.- ബി.എം. സുഹറ
ഈ പുസ്തകം മഹത്തരമാകുന്നത് മനുഷ്യന് എത്രത്തോളം മനുഷ്യനാകാമെന്നും മനുഷ്യനല്ലാതാകാമെന്നുമുള്ള വിഷയത്തെപ്പറ്റി അതു ചിന്തിപ്പിക്കുന്നു എന്നതുകൊണ്ടാണ്. സഹജീവിയിലേക്ക് പരിപൂര്‍ണമായി പരിവര്‍ത്തനപ്പെടാനുള്ള പ്രാപ്തിയാണ് അഷ്‌റഫിനെ അനുഗൃഹീതനായ മനുഷ്യനാക്കുന്നത്.- കെ.പി. രാമനുണ്ണി
ഇവിടെ ഒരാള്‍ മരിച്ചവര്‍ക്കായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ
അയാള്‍ക്ക് മരണമില്ല. അയാളുടെ നീതിക്കും കാരുണ്യത്തിനും
മരണമില്ല. ഉരുകുന്ന മണല്‍പരപ്പില്‍ ഒരു മഴപോലെ അയാള്‍-അഷ്‌റഫ്. ആ കാവലാളുടെ കാല്‍പ്പാടുകള്‍ രേഖപ്പെടുത്തിയ പുസ്തകം.- ടി.എ. റസാക്ക് അവതാരിക : ബാബു ഭരദ്വാജ്
ചിത്രങ്ങള്‍ : കെ. ഷെരീഫ്“
Write a review on this book!. Write Your Review about പരേതര്‍ക്കൊരാള്‍ Other InformationThis book has been viewed by users 1441 times