Book Name in English : Paranettu
ഫിക്ഷൻ അന്വേഷണസൗന്ദര്യത്തിൻന്റെ കലയാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് രാഹുൽ കർത്ത ഇവിടെ രണ്ട് നോവെല്ലകളിലായി അന്വേഷണത്തിൻ്റെ കലാത്മകതയെ ജീവിതത്തിൻ്റെ സ്വത്വത്തോട് ചേർത്തുവയ്ക്കാൻ ശ്രമിച്ചിരിക്കുന്നു. ലോകം ആറ്റങ്ങളെക്കൊണ്ട് മാത്രമല്ല കഥകൾ കൊണ്ട് കൂടിയാണ് നിർമ്മിക്കപ്പെട്ടത് എന്ന് പറയാറുണ്ട്. ജീവിക്കുന്ന ഓരോ നിമിഷത്തിനും കഥയുണ്ട്. നാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന ഓരോ സാമഗ്രിയിലും കഥ ഉറഞ്ഞു കിടക്കുന്നു. ഇവയുടെ വീണ്ടെടു പ്പാണ് ഓർമ്മകളിലൂടെ ഓരോ മനുഷ്യനും നടത്തുന്നത്. പുരാവൃത്തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന കഥകളുടെ പ്രത്യേകത ഐതിഹ്യവും ചരിത്രവും ഇവയിൽ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ്. നിങ്ങളുടെ ആസ്വാദനശേഷിയെ ഒരിക്കലും പിന്നോട്ടടിക്കാത്ത ഈ നോവലുകൾ വായനക്കാരുടെ മുമ്പിൽ സാദരം അവതരിപ്പിക്കുന്നു.
---ഡോ. സി. ഗണേഷ്Write a review on this book!. Write Your Review about പറണേറ്റ് Other InformationThis book has been viewed by users 55 times