Book Name in English : Pattukalude Pattu
തോഴരേ! വരുവിൻ നിങ്ങളും ഭക്ഷിക്കുവിൻ പാനം ചെയ്യുവിൻ
പ്രണയബദ്ധരേ, വരുവിൻ മതിവരുവോളം ഭക്ഷിക്കുവിൻ പാനം ചെയ്യുവിൻ.
നിന്റെ കൈത്തണ്ടയിൽ എന്നെ പച്ചകുത്തുക
പ്രേമം മരണംപോലെ ശക്തം
അവന്റെ ഇടതുകരം എനിക്കു തലയിണയാകട്ടെ
അവന്റെ വലതുകരം എന്നെ ആലിംഗനം ചെയ്യട്ടെ.
‘പാട്ടുകളുടെ പാട്ട്’ എന്ന ബൈബിൾഗ്രന്ഥം ദൈവം മനുഷ്യനു നല്കിയിരിക്കുന്ന പ്രണയമെന്ന ദാനത്തെ കാവ്യാത്മകവും അലങ്കാര പൂരിതവുമായ ഭാഷയിൽ സുന്ദരമായി അവതരിപ്പിക്കുന്നു. അതിൽ ശരീരം ആത്മാവായിത്തീരുന്നു; ആത്മാവ് ശരീരമായി പകരുന്നു. ‘പാട്ടുകളുടെ പാട്ടി’നെ സ്നേഹമാകുന്ന ദൈവത്തിന്റെ ജഡികഭാഷ്യമെന്നു വിശേഷിപ്പിക്കാം.
ഫാ. പോൾ കല്ലുവീട്ടിൽ സി.എം.ഐ.
പ്രണയത്തിന്റെ പാതിമയക്കത്തിൽ എഴുതിയ കവിതയാണിതെന്ന് നിരീക്ഷണമുണ്ട്. ഓരോ രാത്രിയിലും ഞാനവനെ കിടക്കയിൽ
തിരഞ്ഞു, ഞാനുറങ്ങുമ്പോഴും എന്റെ ഹൃദയം ഉണർന്നിരുന്നു തുടങ്ങിയ വരികളും ഉണർന്നെണീക്കാനുള്ള ക്ഷണങ്ങളുമൊക്കെയായി ഇതൊരു കിനാവിന്റെ പുസ്തകംകൂടിയാവണം.
ബോബി ജോസ് കട്ടികാട്Write a review on this book!. Write Your Review about പാട്ടുകളുടെ പാട്ട് Other InformationThis book has been viewed by users 1438 times