Book Name in English : P Viswambharan Gandjiyan Socialist
പൊതുപ്രവർത്തകരിൽ സത്യസന്ധത, ആത്മാർത്ഥത, ധാർമികത, സുതാര്യത എന്നീ മൂല്യങ്ങളാണ് ഗാന്ധിയൻയുഗം ഭാരതത്തിന് സംഭാവന ചെയ്തത്. ആ യുഗത്തിൽ പൊതു പ്രവർത്തനം തുടങ്ങിയവരെല്ലാം തുടർന്നുള്ള തങ്ങളുടെ ജീവിതത്തിൽ ധമനികളിലൂടൊഴുകുന്ന രക്തത്തിന്റെ ഭാഗമെന്നതു പോലെ ഈ മൂല്യങ്ങളെ സ്വാംശീകരിച്ചവരായിരുന്നു. രാഷ്ട്രീയ നിലപാടുകളിൽ വിപരീതധ്രുവങ്ങളിൽ നിന്നവർ പോലും ജീവിതശൈലിയുടെ കാര്യത്തിൽ ഗാന്ധിയൻ മൂല്യങ്ങളുടെ സുഗന്ധം വഹിക്കുന്നവരായിരുന്നു. ആ യുഗത്തിൽ പിറന്നുവളർന്ന സത്യസന്ധനും നിർഭയനുമായ ഒരു പൊതുപ്രവർത്തകനായിരുന്നു പി വിശ്വംഭരൻ. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനമണ്ഡലങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ സമഗ്രമായി പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about പി വിശ്വംഭരന്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റ് Other InformationThis book has been viewed by users 1070 times