Book Name in English : Petersburgile Christu
ഐമിയുടെ പീറ്റേഴ്‌സ് ബർഗിലെ ക്രിസ്തു‘ നമ്മെ ദൈവത്തിങ്കലേയ്ക്ക് കൊണ്ടു പോകുന്നുണ്ട്. റഷ്യൻ വിപ്ലവത്തിന് അരനൂറ്റാണ്ട് മുമ്പ്, വിപ്ലവം അതിന്റെ സ്വന്തം മക്കളെ കൊന്നുതിന്നുമെന്ന് പ്രവചിച്ച ദസ്തയേവ്സ്കിയെ വിപ്ലവകാരികളും വലതുമതതീവ്രവാദികളും കയ്യൊഴിഞ്ഞു. ദൈവധാതുവിലേയ്ക്കുള്ള മദ്ധ്യമാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന അന്വേഷികളെ ഇന്നും ഇവരെല്ലാം വേട്ടയാടുമ്പോൾ, ദസ്തയേവ്സ്കിയിലെ ക്രിസ്തുവിനെ കണ്ടെത്താനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിൻറെ വായനക്കാരിലാണ്. ദസ്തയേവ്സ്കിയുടെ അന്ത്യനിമിഷങ്ങളിൽ, മകൾ ഐമി അമ്മയെയും അച്ഛനെയും നമ്മുടെ മുന്നിൽ നിർത്തി ഇത് പറയുന്നുണ്ട്.
ഐമിയുടെ പിതാവിനെക്കുറിച്ചുള്ള പീറ്റേഴ്സ് ബർഗിലെ അവസാന വരികൾ വായിക്കുമ്പോൾ, ദസ്തയേവ്സ്കിയുടെ ദൈവീകതയിൽ, നാമെങ്ങിനെ ചുണ്ടുകൾ അമർത്താതിരിക്കും?
–കെ. അരവിന്ദാക്ഷൻWrite a review on this book!. Write Your Review about പീറ്റേഴ്സ്ബർഗിലെ ക്രിസ്സു Other InformationThis book has been viewed by users 165 times