Book Name in English : Puranapadasamuchayam
ഇതിഹാസപുരാണങ്ങളും ദര്‍ശനശാസ്ത്രങ്ങളും പൗരാണികഭാരതത്തിന്റെ ജ്ഞാനനിധികളായ മഹാഗ്രന്ഥങ്ങളും നന്നായി മനനം ചെയ്തതിന്റെ സത്ഫലമാണ് മല്ലശ്ശേരി ചന്ദ്രന്‍ രചിച്ച പുരാണപദസമുച്ചയം എന്ന കൃതി. മഹത്തായ ആര്‍ഷ സംസ്‌കൃതിയുടെ അകക്കാമ്പിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമായ പുസ്തകമാണിത്. വിജ്ഞാനധനന്മാരായ പൂര്‍വ്വസൂരികളുടെ മഹത്തായ കൃതികളിലേക്ക് കടക്കുവാനുള്ള ഒരുത്തമ പ്രവേശികയായ ഈ പഠനഗ്രന്ഥം ആര്‍ഷഗ്രന്ഥങ്ങളിലെ നിരവധി വിജ്ഞാനപദാവലികള്‍ അവയുടെ അര്‍ത്ഥവിവരണത്തോടെ ഉള്‍ക്കൊള്ളുന്നു. സാധാരണപദങ്ങളും സാങ്കേതികപദങ്ങളും നിര്‍വചനസ്വഭാവത്തോടെ അതേസമയം തന്നെ സംക്ഷിപ്തസ്വഭാവം ദീക്ഷിച്ചുകൊണ്ട് വിവരിക്കുന്നതില്‍ അവധാനതാപൂര്‍ണമായ സമീപനമാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിട്ടുള്ളത്. പദങ്ങളുടെ കേവലാര്‍ത്ഥത്തിനപ്പുറം അര്‍ത്ഥജ്ഞാനഗ്രഹണത്തിനുകൂടി പ്രയോജകീഭവിക്കുന്നവിധത്തിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്. ഓരോ താക്കോല്‍വാക്കുകള്‍ക്കും അതതാവശ്യപ്പെടുന്ന വിവരണം മാത്രം നല്‍കുന്നതില്‍ പുലര്‍ത്തിയ പാകശാലിത്വമാര്‍ന്ന സമീപനം മാതൃകാപരമാണ്. ഹൈന്ദവവിജ്ഞാനകോശം, പുരാണിക് എന്‍സൈക്ലോപീഡിയ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഇടം പിടിക്കാത്ത പദങ്ങളും പ്രയോഗങ്ങളും വിവരണങ്ങളും ഇതിലുണ്ട്.Write a review on this book!. Write Your Review about പുരാണപാദസമുച്ചയം Other InformationThis book has been viewed by users 19 times