Book Name in English : Pulimaravum Kure Prajakalum
പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്‍റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്‍റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്തിലെ പഠിതാക്കളും കരിഞ്ചാമുണ്ഡിയായ സീതയും കുടിയേറ്റക്കാരുടെ പ്രതീകമായ മാണിക്കുഞ്ഞും ത്രേസ്യാമ്മയും നേഴ്സുമാരുടെ പ്രതീകമായ ശാലിനിയും കലയും സാവിത്രിയും കഥാപാത്രങ്ങളായി ആവിഷ്കരിക്കപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ഇല്ലാത്ത നോവലായി ഈ കൃതി മാറുന്നു. മാത്രമല്ല, ഒരു ജന്മം മുഴുവന്‍ തന്‍റെ പ്രണയിനിക്കുവേണ്ടി ജീവിതം ഹോമിച്ച കേളു നമ്പ്യാരുടെ കഥകൂടിയാണിത്.Write a review on this book!. Write Your Review about പുളിമരവും കൂറെ പ്രജകളും Other InformationThis book has been viewed by users 535 times