Book Name in English : Pedakam
കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. പക്ഷേ കുറ്റകൃത്യം ചെയ്‌തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിറ്റക്ടീവ് പുഷ്‌പരാജ് രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകൾപോലും പുഷ്‌പരാജ് ശേഖരിക്കുന്നു. അതിവിദഗ്ദ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അദ്ദേഹം ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അദ്ദേഹം വെളിച്ചത്തുകൊണ്ടുവരുന്നു. പേടകം എന്ന ശ്രീ കോട്ടയം പുഷ്‌പനാഥ് കൃതിയിലൂടെ ഡിറ്റക്ടീവ് പുഷ്‌പരാജ് വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കുന്നു. കഥയുടെ അവസാനം ഇന്ത്യൻ കുറ്റാന്വേഷകനായ പുഷ്‌പരാജ് കേസിൻ്റെ ഫയൽ ഡിറ്റക്ടീവ് മാർക്‌സിന് കൈമാറുന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.
Write a review on this book!. Write Your Review about പേടകം Other InformationThis book has been viewed by users 222 times