Book Name in English : Prathispandhanam
സാമൂഹ്യജീവിതത്തില്‍ മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ് . വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടുംഅഹ് നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു . ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ക്കിടയില്‍ നിന്നും പ്രത്യാശയുടെ ഒരു സന്ദേശം പ്രക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് ലേഖകന്‍ . നമ്മുടെ അക്കാഡമിക് മേഘലകളിലെ പരിതാപകരമായ വൈജ്ഞാനിക നിരക്ഷരത ജൈവപ്രകാശം കെടുത്തിക്കളയുന്ന സാമൂഹ്യമണ്ഡലത്തിലാണ് ഈ എഴുത്തുകാരന്റെ അടയാളപ്പെടുത്തലുകളുടെ സത്യവാങ്മൂലം പ്രസക്തമാവുന്നത് . പ്രച്ഛന്നവേഷത്തില്‍
മുന്നേറികൊണ്ടിരിക്കുന്ന ചരിത്രത്തെ തിരിച്ചറിയാന്‍ നമ്മുടെ കാലത്തില്‍ ആഴത്തില്‍ക്കൂടെ പൊതിഞ്ഞു നില്‍ക്കുന്ന നിസ്സംഗതയുടെ മൗനത്തെയാണ് ഇവിടെ ഭേദിക്കാന്‍ ശ്രമിക്കുന്നത് . സ്‌നേഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ആകാശത്തെ മണ്ണിലേക്ക് അടുപ്പിച്ച് മനസ്സിന്റെ അതിര്‍ വരമ്പുകളെ തിരുത്തിക്കൊണ്ടിരിക്കുന്ന അനുഭവത്തിന്റെ ഭ്രമാത്മകതയുടെ അബോധതലങ്ങളെ പുനരാവിഷ്‌കരിക്കുന്നതില്‍ തീര്‍ക്കുന്ന മാന്ത്രികത ലേഖകനെ വ്യത്യസ്തനാക്കുന്നുണ്ട് . കനലുകളില്‍ ചവിട്ടി കാല്‍ വെന്തവനെപ്പോലെ ആശയ തീച്ചൂളക്ക് മുകളിലൂടെ നേരന്വേഷിച്ചുള്ള യാത്രയുടെ തുടക്കമാണ് ഈ പുസ്തകം . Write a review on this book!. Write Your Review about പ്രതിസ്പന്ദനം Other InformationThis book has been viewed by users 1245 times