Book Name in English : Prapancharahasyangal Thedi
പ്രപഞ്ചത്തെയും പ്രപഞ്ചത്തിലെ ചില പ്രതിഭാസങ്ങളെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അത്ഭുതങ്ങൾ നിറഞ്ഞ പ്രപഞ്ചത്തെക്കുറിച്ച് വായിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമില്ലല്ലോ. അതിനാൽത്തന്നെ ഏവർക്കും മനസ്സിലാകുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് വായിക്കുവാൻ പത്താംക്ലാസ് വിദ്യാർത്ഥിയുടെ ശാസ്ത്രബോധം മാത്രം മതിയാകും. പ്രപഞ്ചം തുടങ്ങിയതെങ്ങനെ എന്നതിൽനിന്നും ഈ പുസ്തകവും ആരംഭിക്കുന്നു. നമുക്കിനിയും മനസ്സിലാക്കാൻ പറ്റാത്ത അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? അല്ലെങ്കിൽ എവിടെനിന്ന് വന്നു എന്നൊക്കെ പഠനങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. ഒന്ന് കണ്ടെത്തുമ്പോൾ മറ്റൊരു പ്രശ്‌നം നമുക്കു മുന്നിൽ വരും. അങ്ങനെ അനേകായിരം ചോദ്യങ്ങൾക്കുള്ള മറുപടി ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രപഞ്ചത്തിൽ ഇതുവരെ നാം കണ്ടെത്തി മുന്നേറിയ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതിൽ. ഈ പുസ്തകത്തിലൂടെ വായനക്കാർക്ക് പ്രപഞ്ചം എന്ന മഹാസാഗരത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും. Write a review on this book!. Write Your Review about പ്രപഞ്ചരഹസ്യങ്ങള്‍ തേടി Other InformationThis book has been viewed by users 537 times