Book Name in English : Pravasitham
വേറിട്ട ജനുസ്സാണ് വയനാട്ടുകാർ. അവരുടെ ഹ്യദയരക്തത്തിന് വയനാടിനെ ചാലിച്ച കടും പച്ചയാണ്. അത്യധികം നിഗൂഢങ്ങളായ വനങ്ങളും വന്യജീവികളുമടങ്ങിയ ആവാസ വ്യവസ്‌ഥയിൽ അഭിരമിക്കുമ്പോഴും അവരുടെ ഗൃഹാതുരത്വങ്ങളിൽ തെളിയുക തങ്ങളുടെ ജീവമണ്ഡലത്തിൽ ജന്മം മുതൽ ഏർപ്പെടേണ്ടിവരുന്ന വമ്മയുദ്ധങ്ങളാണ്, സന്ധിചേരലാണ്, സഹജീവനമാണ്. ചുരം കയറ്റം പോലെ സങ്കീർണ്ണമായ പോരാട്ടങ്ങളുടെ ചരിത്രമുണ്ട് അവർക്ക്, അഭിമാനിക്കാൻ രാഷ്ട്രീയത്തിൻ്റെ കലയുടെ, സാഹിത്യത്തിന്റെ മുന്നേറ്റ സാക്ഷ്യങ്ങളുണ്ട്. കടലില്ലാത്ത വയനാട്ടുകാർക്ക് മുന്നിൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ കണ്ണീർക്കടലുണ്ട്. ഉള്ളം പിളർക്കുന്ന അവരുടെ ജീവിതമുണ്ട്. വയനാടിനെക്കുറിച്ചുള്ള അവരുടെ ഓർമ്മകൾ, അനുഭവങ്ങൾ, ആകാംക്ഷകൾ പൂർണ്ണമായും ഈ പുസ്‌തകത്തിലുണ്ട്. അവവയനാടൻ കാടിൻ്റെ ഉൾക്കാഴ്ച്‌ച പോലെ വായനക്കാരന്റെ മനസ്സ് നിറയ്ക്കും.Write a review on this book!. Write Your Review about പ്രവാസിതം Other InformationThis book has been viewed by users 81 times