Book Name in English : Prarthikkuvan Polum Arumillathavan
ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്പോൾ കാണുന്നത്, ആകസ്‌മികമായി സംഭവിച്ച വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ തൻ്റെ ഗ്രാമമാണ്. സ്വന്തം കുടുംബവും സുഹൃത്തുക്കളും വീടും ജോലിസ്ഥലങ്ങളും നാമാവശേഷമാക്കപ്പെട്ടിരുന്നു. ഈ അപകടത്തിനു മുമ്പും പിമ്പും ഉണ്ടായിരുന്ന സുഹൃദ്‌ബന്ധങ്ങളുടെ, സ്നേഹകാമനകളുടെ, വ്യാപാരബന്ധങ്ങളുടെ അടിവേരുകൾ തേടിയുള്ള യാത്രയിലൂടെ ഉരുത്തിരിയുന്ന നോവൽ, മതങ്ങൾക്കതീതമായ അലെപ്പോ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള പരിശ്രമങ്ങൾക്കിടയിലൂടെ പുരോഗമിക്കുന്നു.
Write a review on this book!. Write Your Review about പ്രാർത്ഥിക്കുവാൻ പോലും ആരുമില്ലാത്തവർ Other InformationThis book has been viewed by users 5 times