Book Name in English : Premasindhuvile Mukthavalikal
ശ്രീ ഗുരുവായുരപ്പൻ സാക്ഷാൽ നിർമ്മല ബ്രഹ്മമാണ്. നിർമ്മല ബ്രഹ്മമാകുന്ന കൃഷ്ണപ്രേമ സിന്ധു ജീവന്മുക്തന്മാരാകുന്ന അനേകം
മുത്തുമണികൾ നിറഞ്ഞതാണ്. പരമഭക്തന്മാരാകുന്ന മുത്തുമണികൾകൊണ്ട് അലങ്കരിച്ചാണ് ശ്രീ ഗുരുവായുരപ്പൻ അത്യന്ത സുന്ദരനായത്.
ഭഗവാൻ്റെ മഹത്യം സാധാരണക്കാർക്ക് മനസ്സിലാക്കിത്തരുന്നത് ജീവന്മുക്തന്മാർ തന്നെയാണ്. ഈ പുണ്യാത്മാക്കൾ അനുഭവിച്ച പരമാനന്ദത്തെ
സ്വയം പാടിയും മറ്റു ഭക്തന്മാർ അതേറ്റു പാടിയും ശ്രീ ഗുരുവായുരപ്പക്കൻ്റെ കീർത്തിയും മനോഹാരിതയും അനുദിനം വർദ്ധിച്ച് ലോകം നിറഞ്ഞു വിലസുന്നു.
നിശ്ചലബ്രഹ്മത്തിനെ ചലിപ്പിക്കുന്നത് ഈ പ്രേമഭക്തിയാണ്. കൃഷ്‌ണനാകുന്ന പ്രേമസിന്ധുവിൽ സദാ ഭക്തന്മാരോടുള്ള കാരുണ്യത്തിരമാല
അലയടിക്കുന്നു. കൃഷ്‌ണപ്രേമത്തെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച് ഇന്നും ജനഹൃദയങ്ങളിലൂടെ ജീവിക്കുന്ന പുണ്യശ്ലോകന്മാരുടെ ചരിതങ്ങൾ
ഈ പുസ്തകത്തി ലൂടെ വായനക്കാർക്കായി സമർപ്പിക്കുകയാണ്. സുകൃതികളായവർക്ക് ഈ ദക്തി തൊട്ടറിയുന്ന മാത്ര യിൽ കൃഷ്ണാനുഭവം ഉണ്ടാവും
എന്ന് നിസ്സംശയം പറയാം. മഹാത്മാക്കളുടെ വാക്കുകളിലൂടെയും, വായിച്ച് മനസ്സിലാക്കിയും ഉള്ളിൽ തെളിഞ്ഞ ഭാവങ്ങളും എല്ലാം ഈ കഥകളിൽ
നിറഞ്ഞു നിൽക്കുന്നു. സാക്ഷാൽ ശ്രീഗുരുവായുരപ്പൻ്റെ പാദങ്ങളിൽ അക്ഷരപ്പൂക്കൾ കൊണ്ട് സമർപ്പിക്കുന്ന പ്രേമ പുഷ്പാഞ്ജലിയാണ് ഈ പുസ്‌തകം.
ഇതുവായിക്കുന്നവരുടെ ഹൃദയത്തിലും ശ്രീ ഗുരുവായുരപ്പൻ നിത്യോത്സവമായി വസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുദർശന രഘുനാഥ് വനമാലിWrite a review on this book!. Write Your Review about പ്രേമസിന്ധുവിലെ മുക്താവലികൾ Other InformationThis book has been viewed by users 38 times