Book Name in English : Plasma Bhouthikathinte Atbhutha Prapancham
പ്രപഞ്ചത്തിന്റെ 99 ശതമാനത്തിലേറെ ദ്രവ്യം ഉൾക്കൊള്ളുന്ന പ്ലാസ്മാവസ്ഥയെക്കുറിച്ചുള്ള പഠനം ഉദ്വേഗജനകമാണ്. പ്ലാസ്മാഭൗതികത്തിന്റെ അത്ഭുതകരമായ വളർച്ചയുടെ ഒരു ലഘു ചരിത്രവും അതോടൊപ്പംതന്നെ ഈ ശാസ്ത്രശാഖ മാനവരാശിക്ക് ഇതിനകം നൽകിക്കഴിഞ്ഞ മികച്ച സാങ്കേതിക സംഭാവനകളെക്കുറിച്ചും ഭാവിയിൽ സംഭവിക്കാൻപോകുന്ന ശാസ്ത്രത്തിന്റെ കുതിച്ചുചാട്ടത്തിനെക്കുറിച്ചുമുള്ള ഒരു വിവരണമാണ് ഈ പുസ്തകത്തിൽ. ഭാവിയിൽ ലോകത്തിന്റെ ഊർജ്ജപ്രതിസന്ധിക്ക് പരിഹാരമായി മാറുന്ന ടോകാമാക്ക് റിയാക്ടറുകളെക്കുറിച്ചും മെഡിക്കൽരംഗത്ത് കാൻസറടക്കമുള്ള രോഗ ചികിത്സകളിൽ വരാവുന്ന പുത്തൻ സാങ്കേതികവിദ്യകളെക്കുറിച്ചും മാലിന്യനിർമ്മാർജ്ജത്തിനായുള്ള പരിസ്ഥിതിസൗഹൃദമായ പദ്ധതികളെക്കുറിച്ചും ഈ പുസ്തകത്തിൽ ഡോ. പി.ജെ. കുര്യൻ വിശദമാക്കുന്നു. ഊർജ്ജപ്രതിസന്ധിക്കൊരു ശാശ്വതപരിഹാരം എന്ത്? കാൻസറിനെ എങ്ങനെ പ്രതിരോധിക്കാം? മാലിന്യനിർമ്മാർജ്ജനത്തിനെ എങ്ങനെ പരിഹരിക്കാം? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.Write a review on this book!. Write Your Review about പ്ലാസ്മാ ഭൗതികത്തിന്റെ അത്ഭുത പ്രപഞ്ചം Other InformationThis book has been viewed by users 444 times