Book Name in English : Barekka
ഉത്സവക്കാഴ്ചകൾ കണ്ടുനടക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ് ഓരോരുത്തരും അവരവരുടെ ഉറങ്ങാത്ത രാവുകൾ ഈ നഗരത്തിനു നല്കിയത്. ബറേക്കയുടെ ഉറക്കമില്ലായ്മ, അതിന്റെ സ്വപ്നാടനങ്ങൾ, അസ്വസ്ഥതകൾ, മെഹഫിൽ രാവുകൾ… എല്ലാം അഭയമായിരുന്നു. വിഷമതകളിൽ തറഞ്ഞുനിന്നവന് സർഗാത്മകമായ ചങ്ങാതി. കുതറിത്തെറിക്കാനൊരുമ്പെടുന്നവന് സ്നേഹത്തിന്റെ കാൽവിലങ്ങ്…കടകളും നിരത്തും ശൂന്യമായ ഇടങ്ങളും വിളക്കുകാലുകളും ഊടുവഴികളും നീ ഒറ്റയ്ക്കല്ല, ഒറ്റയ്ക്കല്ല എന്ന് ഏതുനേരവും പ്രതിരോധിച്ചുകൊണ്ടേയിരിക്കും…
കൊടുംവ്യസനങ്ങളുടെ തിരമാലകളിൽ നിലതെറ്റിയവരുടെ ഞരമ്പുകളിലേക്ക് ബറേക്ക ജീവദായനിയായി സംഗീതമൊഴുക്കി. പ്രണയത്തിന്റെ ഒരിക്കലുമുണങ്ങാത്ത മുറിവുകൾക്കുമേൽ താളപ്പെരുക്കംകൊണ്ട് തൈലം പുരട്ടി… ചരിത്രത്തിന്റെയും ജീവിതത്തിന്റെയും പ്രൗഢി വാർന്നുപോയ പൗരാണികനഗരത്തിന്റെ പശ്ചാത്തലത്തിൽ, ഗൃഹാതുരമായ സിനിമാപ്പാട്ടുകളുടെയും ഗസലിന്റെയും ശ്രുതിചേർത്തുപറയുന്ന പരാജിതരുടെ കഥ.
കെ.ടി. സതീശന്റെ ആദ്യ നോവൽWrite a review on this book!. Write Your Review about ബറേക്ക Other InformationThis book has been viewed by users 1066 times