Book Name in English : Bali
കവി എഴുതിയ കഥയിലെ ഈ ഗ്രാമഫോൺ സൂചി നീങ്ങുന്നതും, മാനവർ നിശ്ശബ്ദം മുളുന്ന ചില സങ്കടപ്പാട്ടുകളിലൂടെയാണ്. സ്നേഹത്തിൻ്റെ ബലിക്കല്ലിൽ സമർപ്പിതമായ ഒരു ഹൃദയം ഇതിൽ വിങ്ങുന്നു, ’ആരുമായിരുന്നില്ല, എന്നാൽ എല്ലാമായിരുന്നു’ എന്ന്. പത്മിനിടീച്ചറുടെ ജീവിതത്തിലെ കൊഴിഞ്ഞ ഇലകൾ ഒരു ഹെർബേറിയത്തിൽ എന്ന പോലെ ഇതിൽ സൂക്ഷിച്ചിരിക്കുന്നു. നഷ്ടപ്രണയത്തിൻ്റെ തുമ്പിൽ അയഞ്ഞും മുറുകിയും തൂങ്ങിയാടിയ ആ നെഞ്ചകത്തെ നേർത്ത സ്‌പന്ദങ്ങൾവരെ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചോരപ്പൊട്ട് ചുട്ടികുത്തിയ ഒരു വെള്ളപ്പൂവാണ് ഈ ചൊരിമണലിൽ വീണു കിടക്കുന്നത്, അനുവാചകർക്ക് കണ്ടെടുക്കുവാനായി.Write a review on this book!. Write Your Review about ബലി Other InformationThis book has been viewed by users 403 times