Book Name in English : Banking Vidhyabhasam
അജ്ഞതയാണ് ഒരു വ്യക്തിയെ ചുഷണം ചെയ്യാനുള്ള പ്രധാന സ്രോതസ്സ്. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം അജ്ഞതയെ നീക്കി അറിവിൻ്റെ വെളിച്ചം കൊണ്ടുവരിക എന്നതാണ്. ഭയമാണ് പലപ്പോഴും പല കാര്യങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്. അവകാശങ്ങളെപ്പറ്റിയുള്ള ജ്ഞാനമില്ലായ്മ, നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത, പാലിക്കേണ്ട നടപടിക്രമങ്ങളെപ്പറ്റിയുള്ള ധാരണയില്ലായ്മ ഇവയൊക്കെ പലപ്പോഴും അബദ്ധങ്ങളിൽ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. ബാങ്കിങ്ങ് എന്നത് ഇക്കാലത്ത് എറ്റവും സാധാരണമായ ഒന്നാണ്. എന്നാൽ പോലും അതിൻ്റെ അടിസ്ഥാന ഘടനപോലും ഭൂരിപക്ഷം പേർക്കും അറിയില്ല. അതിലേക്ക് ഏതൊരു സാധാരണക്കാരനെയും കൈ പിടിച്ച് നടത്താനുള്ള ഒരു ശ്രമമാണ് ഈ പുസ്‌തകം. തീർച്ചയായും ഇത് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രധാനമായ നിത്യജീവിതത്തിന് അവശ്യമായ ഒരു കൈപ്പുസ്‌തകം.Write a review on this book!. Write Your Review about ബാങ്കിംഗ് വിദ്യാഭ്യാസം Other InformationThis book has been viewed by users 55 times