Book Name in English : Bar Girl
’’പ്രവാസിയുടെ ഓരോ മടക്കയാത്രയും പ്രതീക്ഷാനിര്‍ഭരമാണ്. നാട്ടിലേക്കുള്ള തിരിച്ചുവരവുകള്‍ ഇടവേളകളെ
ആഘോഷമാക്കിത്തീര്‍ക്കുന്നു. നിറഞ്ഞ പ്രയാസങ്ങളുടെ കൂരിരുട്ടില്‍ നൈമിഷികാഹ്ലാദത്തിന്റെ പൂത്തിരികളെ ഓരോ കഥയിലും റെജി
പ്രകാശിപ്പിക്കുന്നു. ആ വര്‍ണ്ണവെളിച്ചത്തിന്റെ തെളിച്ചം റെജിയുടെ കഥകളില്‍ കാണാം. എത്രയോ പേര്‍ മണലാരണ്യങ്ങളില്‍ ജീവിതം നയിച്ച്
പലതും നേടിയും നേടാതെയും തിരികെപ്പോരുന്നു. എന്നാല്‍ റെജിയിലെ എഴുത്തുകാരന്‍ ഓരോ മടക്കയാത്രയിലും കൂടെ കൊണ്ടുപോരുന്നത്
പ്രവാസജീവിതത്തെ സാര്‍ത്ഥകമാക്കുന്ന സര്‍ഗാത്മകരചനകളാണ്. പ്രവാസിയുടെ നൊമ്പരങ്ങളും ആത്മരോദനങ്ങളുമാണ് ഈ
കഥാസമാഹാരത്തിലെ കഥകളില്‍ തെളിയുന്നത്.’’
ഡോ. എസ്. ഭാസിരാജ് (അവതാരികയില്‍)
(മലയാള വിഭാഗം മുന്‍ മേധാവി, എന്‍.എസ്.എസ്. കോളേജ്, നിലമേല്‍)Write a review on this book!. Write Your Review about ബാർ ഗേൾ Other InformationThis book has been viewed by users 22 times