Image of Book ബൊഹീമിയൻ കാഴ്ചകൾ
  • Thumbnail image of Book ബൊഹീമിയൻ കാഴ്ചകൾ
  • back image of ബൊഹീമിയൻ കാഴ്ചകൾ

ബൊഹീമിയൻ കാഴ്ചകൾ

Publisher :Kairali Books
ISBN : 9789359733548
Language :Malayalam
Page(s) : 268
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Bohemiyan Kazchakal

ഓരോ യാത്രയും അതിൽ നിന്നുണ്ടാ കുന്ന അനുഭവങ്ങളും എല്ലാവരെയും ഒരുപോലെയല്ല സ്വാധീനിക്കുക...
സഞ്ചരിക്കുന്നയിടങ്ങളിലെ പ്രകൃതിഭംഗിയും മറ്റ് കൗതുകങ്ങളും ആസ്വദിക്കുന്നതോടൊപ്പം അവയുടെ ചരിത്രവും അമ്പേഷിക്കുന്ന മനസ്സ് എല്ലാ യാത്രികർ ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല.

ഇതിൽ നിന്നും വ്യത്യസ്തമായി
തെക്കൻ സ്പെയിനിന്റെ . ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും യാത്ര നടത്തിയതിന്റെ അനുഭവങ്ങൾ പങ്കു വെച്ച ’ആൻഡ ലൂസിയൻ ഡയറി .’ഫഡോ സംഗീതത്തിന്റെ നാട്ടിലൂടെ സഞ്ചരിച്ചതിനുശേഷം എഴുതിയ .’ പോർച്ചുഗൽ എന്നീ യാത്രാവിവരണങ്ങൾ മലയാളത്തിന് സമ്മാനിച്ച ഡോ. സലീമ ഹമീദിന്റെ ഏറ്റവും പുതിയ യാത്രാവിവരണ ഗ്രന്ഥമാണ് ബൊഹീമിയൻ കാഴ്ചകൾ.

ആസ്ട്രറിയയുടെയും ചെക്ക് റിപ്പബ്ലിക്കിന്റെയും ചരിത്ര വഴികളിലൂടെ നടത്തിയ അനുഭവ വിവരണം ഈടുറ്റ പഠനഗ്രന്ഥമായി നമുക്ക് പ്രയോജനപ്പെടും.

പതിനഞ്ചാം നൂറ്റാണ്ടിലെ മത നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കത്തോലിക്കാ വിശ്വാസത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ കലാപത്തിന് നേതൃത്വം നൽകിയ ജോൺ ഹ്യൂസിനെ മത നിന്ദയുടെ . പേരിൽ ചുട്ടുകൊന്ന നാടാണ് ബൊഹീമിയ. ജോൺ ഹ്യൂസിന്റെ അനുയായികളാണ് ഹ്യൂ സൈറ്റുകൾ. ഹ്യൂ സൈറ്റുകളുടെ ആരാധനയുടെയും പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായ ചർച്ച് ഓഫ് അവർ ലേഡിയുടെ ചരിത്രത്തിലൂടെ പ്രാഗ് പുരാതന നഗര ഭാഗങ്ങളെ ക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടാണ് ബൊഹീമിയൻ ’ കാഴ്ചകൾ ആരംഭിക്കുന്നത്..

പശ്ചിമ യൂറോപ്പിലേക്ക് പാശ്ചാത്യ സംസ്കാരത്തെ കടത്തിവിടാതെ കാവൽ പുരയായി നിന്ന പ്രദേശം ഓസ്ട്രിയ.............

യൂറോപ്പിലെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ഡാന്യൂബ് നദിയുടെ തീരത്തുള്ള ഓസ്ട്രിയ............

സംഗീത ലോകത്തെ അത്ഭുത ശിശുവായി വാഴ്ത്തപ്പെട്ട മൊത് സാർട്ട്, മനുഷ്യമനസ്സിന്റെ കാണാക്കയങ്ങളിലൂടെ സഞ്ചരിച്ച സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയ മഹാരഥൻമാർക്ക് ജൻമം നൽകിയ ഓസ്ട്രിയ..........

ഓസ്ടിയ യുടെ തലസ്ഥാനമായ വിയന്നയെ സ്വപ്നങ്ങളുടെ നഗരമെന്നാണ് യാത്രിക വിശേഷിപ്പിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണക്കാരനായ ഫ്രാൻസ് ജോസഫിന്റെ അന്ത്യം വരെയുള കാലഘട്ടം വിവരിച്ചത് വായിക്കുമ്പോൾ ചരിത്രത്തിലെ ഭൂത കാല സ്മരണകളിലൂടെ വായനക്കാരന്റെ മനസ്സ് സഞ്ചരിക്കും

സ്വപ്നങ്ങളുടെ നഗരത്തിലെ കാഴ്ചകളും ചരിത്രവും പറയാൻ സ്വീകരിച്ച ഭാഷാശൈലി കെങ്കേമമാണ്....

കാല്പനിക സംഗീതത്തിന്റെ നായകനായ ബിഥോവനെ ഏകാകിയ സംഗീത ചക്രവർത്തിയെന്നാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.

ജർമനിയിൽ ജനിച്ച ബീഥോവൻ സംഗീതത്തിന്റെയും കലയുടെയും സാംസ്കാരിക തലസ്ഥാനമായ വിയന്നയിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് സംഗീത ലോകത്തെ കിരീടം വെയ്ക്കാത്ത രാജാവായ മൊസാർട്ടിനെ കാണുന്നു. രണ്ട് പ്രതിഭകളുടെ സമാഗമത്തെ മനോഹരമായ വരികളിലൂടെ ആസ്വാദക മനസ്സിലെത്തിക്കാൻ ഡോ. സലീമ ഹമീദ് പൂർണമായും വിജയിച്ചിരിക്കുന്നു.

ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ ഭാഗമായ പ്രാഗിൽ 1883 ൽ . ജനിച്ച ഫ്രാൻസ് കാഫ്കയെ കാലത്തിന് മുൻപേ നടന്ന മനീഷിയെന്നാണ് ഗ്രന്ഥകർത്താവ് വരച്ചിടുന്നത്.

തന്റെ കൃതികളിലൂടെ മൻഷ്യത്വരഹിതമായ അധികാരവും ബ്യൂറോക്രസിയുടെ കടന്നുകയറ്റംമൂലം സൃഷ്ടിച്ച ഭയവും നിറഞ്ഞ ലോകത്തെ വരച്ചിട്ട കാഫ്ക ലോകത്തിലെ . ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരനായി അറിയപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷമാണ്

ഖസാക്കിന്റെ ഇതിഹാമ്പകാരൻ ഒ.വി. വിജയന്റെ ധർമപുരാണം വായിക്കുമ്പോ ൾ കാഫ്ക്കെ സ്വാധീനം കുറച്ചൊക്കെ നമുക്ക് അനുഭവിച്ചറിയാം

കാഫ്കയുടെ ദുഃഖസാന്ദ്രമായ ജീവിത കഥ പറയുന്നതി ലൂടെ ആത്മാവിഷ്കാരത്തിന് ഉത്തമ മാധ്യമമായി സാഹിത്യത്തെ ആശ്ലേഷിച്ച ചെക്ക് ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ നൽകുയാണ് ലേഖിക.....
പ്രാഗിലെ വഴിയോര കാഴ്ചകൾ, ചെക്ക് കമ്മ്യൂണിസത്തിന്റെ നാൾവഴികൾ തുടങ്ങിയ അധ്യയങ്ങളും അത്യന്തം വിജ്ഞാനപ്രദമാണ്....
ചരിത്ര സത്യങ്ങളെ കൃത്യമായി പ്രതിപാദിച്ചു കൊണ്ട് മനോഹരമായ ഭാഷാ പ്രയോഗത്താൽ ചിട്ടപ്പെടുത്തിയ ബൊഹീമിയൻ കാഴ്ചകൾ മികച്ച വായനാനുഭവം സമ്മാനിക്കും.
Write a review on this book!.
Write Your Review about ബൊഹീമിയൻ കാഴ്ചകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 179 times

Customers who bought this book also purchased