Image of Book ബ്രാഹ്മണങ്ങൾ - ഒരു പഠനം
  • Thumbnail image of Book ബ്രാഹ്മണങ്ങൾ - ഒരു പഠനം
  • back image of ബ്രാഹ്മണങ്ങൾ - ഒരു പഠനം

ബ്രാഹ്മണങ്ങൾ - ഒരു പഠനം

ISBN : 9789381614006
Language :Malayalam
Edition : 2011
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Bhahmanangal - Oru Padanam

പലതരത്തിലുള്ള യാഗങ്ങളുടെ അനുഷ്‌ഠാനരൂപങ്ങളും തത്സം ബന്ധിയായ സവിശേഷാഭിധാനങ്ങളും ചടങ്ങുകളും ഗ്രന്ഥകാരൻ വിശദമാക്കിയിരിക്കുന്നു. പ്രാചീനാനുഷ്‌ഠാനങ്ങളുടെ വൈവിധ്യവും അവയ്ക്കു പിറകിലുള്ള വിചിത്രവിശ്വാസങ്ങളും ഏതു വായനക്കാരനെയും അമ്പരപ്പിക്കുന്നവയത്രെ. ഒരു പക്ഷേ ബ്രാഹ്മണങ്ങൾ ഒരു പഠനം എന്ന ഗ്രന്ഥത്തിലെ ഏറ്റവും പ്രധാനവും പ്രയോജ നകരവുമായ ഭാഗമാണ് യാഗങ്ങൾ എന്ന അധ്യായം. അതുപപോലെ ത്തന്നെ വൈദികവിദ്യാർത്ഥിയുടെ ജിജ്ഞാസയെ ഉണർത്തുന്ന ഭാഗമാണ് ബ്രാഹ്മണങ്ങളിൽ പ്രതിഫലിക്കുന്ന സമൂഹത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അവസാനാധ്യായം. ചാതുർവർണ്ണ്യസങ്കല്പം, അതിനോടനുബന്ധിച്ചു വരുന്ന പ്രാചീനവിദ്യാഭ്യാസവ്യവസ്ഥ, യാഗങ്ങളും പൗരോഹിത്യവും, പൂജാവിധിസമ്പ്രദായങ്ങൾ, വൈവാഹികച്ചടങ്ങുകൾ, സ്ത്രീപുരുഷബന്ധങ്ങൾ എന്നിവയൊക്കെ ഗ്രന്ഥത്തിന്റെ പാരായണക്ഷമത വർദ്ധിപ്പിക്കുന്ന ഭാഗങ്ങളത്രെ. സ്ത്രീകളുടെ ജീവിതാവസ്ഥകളും പ്രവൃത്തിമണ്ഡലവുമൊക്കെ ഗ്രന്ഥകാരൻ ഏറെ താല്‌പര്യത്തോടെ, ചർച്ച ചെയ്യുന്നുണ്ട്. ബ്രാഹ്മണകാലീന സമൂഹത്തിലെ ആഹാരക്രമം, വസ്ത്രധാരണരീതി എന്നു തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മൂലഗ്രന്ഥങ്ങളിൽ നിന്നെടുത്തു ചേർക്കാൻ ഗ്രന്ഥകാരൻ ശ്രദ്ധിക്കുന്നുണ്ട്. പഴയ ഒരു വാങ്‌മയത്തെ പുതിയ വിദ്യാർത്ഥിക്ക് പ്രയോജനകരവും കൗതുകാവഹവുമാക്കാനുപകരിക്കുന്ന ഭാഗമാണ് പുസ്‌തകത്തിലെ അന്തിമാധ്യായം.
Write a review on this book!.
Write Your Review about ബ്രാഹ്മണങ്ങൾ - ഒരു പഠനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times