Book Name in English : Bhadrakali Mahathmyam - Daruka Vadham
ഭാരതീയ ദേവീസങ്കല്‌പങ്ങളിൽ ഏറ്റവുമധികം പ്രചാരം ലഭിച്ചിട്ടുള്ളത്, ഭേദകാളീസങ്കല്‌പത്തിനാക്കുന്നു. ഭദ്രശബ്ദത്തിന് മംഗളസ്വരൂപിണി എന്നും കാളി എന്ന പദത്തിന് കറുത്ത നിറമുള്ളവൾ (തമോഗുണപ്രധാനം) എന്നും അർത്ഥം പറയാം. ഹേ! ഭദ്രകാരിണി ശിവേ എന്നും ശ്രീ ഭദ്രകാളി വരദേ എന്നും മറ്റുമുള്ള കവിവാക്യങ്ങൾ ഈ അർത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്.
ഭാഗവത ഉപാസകൻ ബ്രഹ്മശ്രീ വടശ്ശേരി ഹരി നമ്പൂതിരി മാർക്കണ്ഡേയപുരാണത്തെ അവലംബിച്ച് ഭദ്രകാളി മാഹാത്മ്യം ഗദ്യരൂപത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. ഗദ്യപരിഭാഷ ഈ വിഷയത്തിൽ ആദ്യത്തേത് ആയിരിക്കും എന്ന് തോന്നുന്നു. ഹരിയുടെ പ്രസാദാത്മകമായ രചനാശൈലി പ്രശംസനീയമാണ് കവിതയും ഗദ്യവും തനിക്ക് ഒരുപോലെ കൈകാര്യം ചെയ്യാമെന്ന് ശ്രീ ഹരിനമ്പൂതിരി ഗ്രന്ഥരചനയിലൂടെ തെളിയിച്ചിരിക്കുന്നു എഴുത്തുകാരൻ്റെ രചന വൈഭവത്തിൻ്റെ ഉരകല്ല് ഗദ്യമാണെന്ന് പറയാറുണ്ട്.Write a review on this book!. Write Your Review about ഭദ്രകാളിമാഹാത്മ്യം - ദാരുകവധം Other InformationThis book has been viewed by users 85 times