Book Name in English : Bhoothakkazhchakal
സുധീശ് രാഘവൻ്റെ സുന്ദരവും മൗലീകവുമായ നോവൽ കഥാകഥന വൈഭവത്തോടെ വരച്ചെടുക്കുന്നത് ഒരു തെക്കൻകേരള നാട്ടിൻപുറത്തിൻ്റെയും, അവിടത്തെ സമുദായങ്ങളുടെയും, അവിടേക്ക് കടന്നു വരുന്ന സാമൂഹിക-രാഷ്ടീയ കോളിളക്കങ്ങളുടെയും, കാലഘട്ടങ്ങളിലൂടെ വേഷപകർച്ച നടത്തുന്ന മനുഷ്യബന്ധങ്ങളുടെയും ജീവൻ തുടിക്കുന്ന ചിത്രമാണ്.
സ്വാതന്ത്ര്യത്തിൻ്റെ തൊട്ടുപിന്നിലെ വർഷങ്ങളിൽ ആരംഭിച്ച് 21-ാം നൂറ്റാണ്ടിലേക്കും മലയാളിയുടെ ഗൾഫ് ജീവിതത്തിലേക്കും ഒഴുകിയെത്തുന്ന ഈ മനുഷ്യ സ്നേഹിയായ കഥ നമ്മെ ഒറ്റയിരുപ്പിൽ വായിപ്പിക്കുന്ന ഒരു സമകാലിക ഇതിഹാസമാണ്. കഥാപാത്രസമൃദ്ധവും സംഭവബഹുലവും പ്രബുദ്ധ രാഷ്ട്രീയാവബോധം പ്രകാശിക്കുന്നതുമായ ഈ നോവൽ എൻ്റെ സമകാലീന വായനയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണ്. Write a review on this book!. Write Your Review about ഭൂതക്കാഴ്ചകള്‍ Other InformationThis book has been viewed by users 1750 times