Book Name in English : Bhoomiyepatti Adhikam Parayenda
ബോധതലത്തില്‍ ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം അറ്റുപോയ രുഗ്ണമനസ്‌കരായ മനുഷ്യരുടെ നിലവിളികളാണ് ബാലകൃഷ്ണന്റെ കഥകളിലെമ്പാടും മുഴങ്ങിക്കേള്‍ക്കുന്നത്. ചരിത്രത്തിലോ ഓര്‍മ്മകളിലോ സാന്ത്വനം കണ്ടെത്താനാവാത്ത അവരുടെ വ്യക്തിസ്വരൂപങ്ങള്‍, അവ്യവസ്ഥവും
സങ്കീര്‍ണ്ണവുമായ യാഥാര്‍ത്ഥ്യത്തിന്റെ ഭീഷണരൂപങ്ങളോട് ഏറ്റുമുട്ടി പരാജിതരാകുന്നു. ഇച്ഛയുടെയും തിരഞ്ഞെടുപ്പിന്റെയും
വൈയക്തിക ചോദനകളത്രയും ശിഥിലമാക്കപ്പെടുമ്പോള്‍, അജ്ഞാതനായ ഏതോ കുഴലൂത്തുകാരന്റെ താളത്തിനൊപ്പം അവര്‍ സ്വയം മറന്ന് ആടുന്നു. ഇരുട്ടും നിഴലും സ്‌നേഹവും രതിയും മരണവും അവരുടെ പ്രചണ്ഡതാണ്ഡവത്തിന് അരങ്ങൊരുക്കുന്നു. അവരുടെ ജീവിതം വെറും കഥകള്‍
മാത്രമായിത്തീരുന്നു. ഇങ്ങനെ കല്‍പ്പിതകഥകളുടെ പ്രഹേളികാസ്വഭാവമാര്‍ജ്ജിക്കുന്ന ബാലകൃഷ്ണന്റെ രചനകള്‍ അവയുടെ സ്വയം പ്രതിഫലനശേഷിയിലൂടെയാണ് യാഥാര്‍ത്ഥ്യത്തോട് പരോക്ഷമായി സംസാരിക്കുന്നത്. -എന്‍. ശശിധരന്‍ Write a review on this book!. Write Your Review about ഭൂമിയെപ്പറ്റി അധികം പറയേണ്ട Other InformationThis book has been viewed by users 718 times