Book Name in English : Matsaraparikshakalkk English Grammar Kodukaliloode Padhikkam
മത്സരപരീക്ഷകളിൽ ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിലെ ഓരോ പാഠഭാഗങ്ങളെക്കുറിച്ചും വ്യക്തവും സമഗ്രവും ലളിതവുമായ കോഡുകളിലൂടെ അനായാസം പഠിക്കുവാൻ പ്രാപ്‌തമാക്കുന്ന ഉത്തമ ഗ്രന്ഥം. കഠിനമായ പദപ്രയോഗങ്ങൾ ഒഴിവാക്കിയിട്ടുള്ളതിനാൽ ആദ്യ വായനയിൽ തന്നെ വ്യാകരണത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാനും വിജയപഥത്തിലെത്തുവാനും പഠിതാവിനെ സഹായിക്കും. മത്സര പരീക്ഷകൾക്ക് ഇംഗ്ലീഷ് ഗ്രാമർ വിഭാഗത്തിൽ നിന്നും അറിയേണ്ടതെല്ലാം ലളിതമായ വിശദീകരണങ്ങളോടെ പ്രതിപാദിച്ചിരിക്കുന്നു. 5/2025 വരെയുള്ള PSC previous solved questions ഉം രണ്ടാം പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. PSC, SSC, UPSC തുടങ്ങിയ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഏതൊരാളും തീർച്ചയായും കൈവശം സൂക്ഷിക്കേണ്ട പഠനസഹായി. മത്സര പരീക്ഷകളിൽ ആവർത്തിച്ചു വരാറുള്ള അനവധി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എപ്പോഴും ആവശ്യമായി വരുന്ന ഒരു റഫറൻസ് ഗ്രന്ഥം. ഇംഗ്ലീഷ് ഭാഷ തെറ്റുകൂടാതെ അന്തസ്സായി എഴുതുവാനും പറയുവാനും ആഗ്രഹിക്കുന്ന ഏവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പുസ്‌തകം.Write a review on this book!. Write Your Review about മത്സരപരീക്ഷകൾക്ക് ഇംഗ്ലീഷ് ഗ്രാമർ കോഡുകളിലൂടെ പഠിക്കാം Other InformationThis book has been viewed by users 18 times