Book Name in English : Matsyamazha Peyyunna Sandhyakal
നാടകകൃത്തും നിരൂപകനുമായ എന്‍. ശശിധരന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. സാഹിത്യവും നാടകവും സിനിമയും രാഷ്ട്രീയവും സൗഹൃദവും വിശപ്പും ഏകാന്തതയും മരണവുമെല്ലാം ഇതില്‍ കടന്നുവരുന്നു. ഒപ്പം, ഓര്‍മകളുടെ ചൂടും ചുരും നിറഞ്ഞ അനുഭവക്കുറിപ്പുകളും ദീര്‍ഘമായ അഭിമുഖസംഭാഷണവും.
അനുഭവങ്ങള്‍ ഓര്‍മകളായിത്തീരുന്ന സവിശേഷസന്ധിയില്‍, ഓര്‍മകള്‍ക്കുമേല്‍ കാലം നേരിയ മഞ്ഞുതിരശ്ശീല വിരിച്ചിടുന്നുണ്ട്. പിന്നീടൊരിക്കലും അനുഭവങ്ങള്‍ക്കു സ്വയം നിര്‍ണയാവകാശമില്ല. അനുഭവയാഥാര്‍ഥ്യങ്ങള്‍ക്കുപരിയായി ഓര്‍മകളില്‍ ജ്വലിച്ചുനില്ക്കുന്നത് പലപ്പോഴും മറ്റു ചിലതാണ്; കാലവും കാലാവസ്ഥയും പ്രകൃതിയും ഗന്ധവും മറ്റും മറ്റും ഇഴചേര്‍ന്ന് പരുവപ്പെടുന്ന സവിശേഷമായ ഒരന്തരീക്ഷം. അതുകൊണ്ടുതന്നെ, ഒരാളുടെ ജീവചരിത്രമല്ല അയാളുടെ ഓര്‍മകള്‍.... ’എന്ന് ഈ പുസ്തകത്തിലെ ’വൃശ്ചികക്കാറ്റു വീശുമ്പോള്‍’ എന്ന കുറിപ്പില്‍ എന്‍. ശശിധരന്‍ പറയുന്നത് ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളുടെ ജൈവികതയ്ക്കുള്ള സാക്ഷ്യമാണ്. Write a review on this book!. Write Your Review about മത്സ്യമഴ പെയ്യുന്ന സന്ധ്യകള്‍ Other InformationThis book has been viewed by users 2322 times