Book Name in English : Manassaksha
ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയ പാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തില്‍, നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു. കണ്ണീര്‍ക്കദനങ്ങളില്‍ ഇതള്‍ വിരിയുന്ന സ്‌ത്രൈണ ജീവിതങ്ങള്‍ക്കപ്പുറത്ത് പെണ്‍മയുടെ അതിജീവനത്തെയും കലഹങ്ങളെയും പ്രതിരോധങ്ങളെയും ആഴത്തില്‍ ആലേഖനം ചെയ്യുന്നവയാണ് ഈ കവിതകള്‍.Write a review on this book!. Write Your Review about മനസ്സാക്ഷ Other InformationThis book has been viewed by users 78 times