Book Name in English : Manushyane Prathishticha Kannadikal
ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. വെറും രസിപ്പിക്കലല്ല, ചിന്തകളെ തത്ത്വചിന്താപരമായി ഉണർത്തലുമല്ല. അതിനുമപ്പുറം പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓർമിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളിൽ ഞാൻ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോൾ ഞെട്ടിക്കുന്നു. മനുഷ്യന്റെ ഉള്ളിലേക്കാണ്, കാലത്തിന്റെ നിഷ്ഠൂരതകൾക്കെതിരേ തന്റേതായ പ്രതിരോധം എന്ന നിലയിൽ കവിതയിലെ ഓരോ വാക്കും കവി സന്നിവേശിപ്പിക്കുന്നത്.
– എം.ടി. വാസുദേവൻ നായർ
സരളവും ഋജുവുമാണെന്ന് തോന്നിപ്പിക്കുന്നവയാണ് ശിവദാസകൃതികൾ. പുറമെ അങ്ങനെയാണെങ്കിലും ഉള്ളുകൊണ്ട് ഭാഷയുടെയും ഭാവത്തിന്റെയും അപരിചിതവും ആഹ്ലാദകരവുമായ ചലനങ്ങൾക്ക് അരങ്ങാവുന്നവയാണ് അവ. ഭാഷയുടെയും പ്രതികരണവ്യവഹാരത്തിന്റെയും അതിജീവനത്തിനായുള്ള പ്രവർത്തനം തന്നെയായി ഈ കവിതകളെ പൊതുവായി വില യിരുത്താൻ കഴിയുന്നത് പ്രധാനമായും ഈ ശ്രദ്ധയെ മുൻനിർത്തിയാണ്.
– ഇ.പി. രാജഗോപാലൻ
മണ്ണിനോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന മുറുക്കവും തിളക്കവുമുള്ള കവിതകൾWrite a review on this book!. Write Your Review about മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികൾ Other InformationThis book has been viewed by users 1668 times