Book Name in English : Manushyante Nirangal
Life is full of unexpected twists and turns’ എന്നത് വ്യക്തമായി അടയാളപ്പെടുത്തുന്ന ഈ നോവലിന് ഒത്തിരി സവിശേഷതകൾ വേറെയും അവകാശപ്പെടാനുണ്ട്. വ്യക്തമായ നേരാഖ്യാനശൈലിയാണ് നോവലിസ്റ്റ് സ്വീകരിച്ചിട്ടുള്ളത്. അതിനാൽ കഥാകഥനവഴി യിൽ തട്ടോ തടസ്സമോ ദുർഗ്രാഹ്യതയോ അനുഭവപ്പെടുന്നില്ല. മുഖ്യകഥാഘടനയോ ടൊപ്പം ഉപകഥകൾ കൂട്ടിയിണക്കിച്ചേർക്കുന്നതിൽ കഥാകൃത്ത് ഏറെ ശ്രദ്ധയും കൃത്യതയും കാട്ടുന്നു. സഹപാഠികളായ ഇഷിത, ഷാഹിന എന്നിവരുടെ ആത്മബന്ധവും കുടുംബബന്ധവും മതമൈത്രിയുടെയും മനുഷ്യസ്നേഹത്തിൻ്റെയും നിദാനമായി നിലകൊള്ളുന്നു. സ്ത്രീയുടെ സ്നേഹസഹനങ്ങളുടെ കരുത്തും പുരുഷൻ നെറികേ ടിൻ്റെ കറുപ്പും ഇവിടെ അനാച്ഛാദനം ചെയ്യപ്പെടുന്നു. ഒരിക്കൽ നിഷ്‌കരുണം തന്നെ ഉപേക്ഷിച്ച് പോയ വേണുകുമാർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തുമ്പോൾ അത് പാടേ നിരാകരിക്കുന്നതിലൂടെ, കഥാനായിക സ്ത്രീ സമൂഹത്തിൻ്റെതന്നെ വ്യക്തിത്വം ഉയർ ത്തിക്കാട്ടുകയാണ്. കഥാപാത്രങ്ങളുടെ സ്വഭാവമനുസരിച്ച് സംഭാഷണമൊരുക്കാനും, അതിലൂടെ അവരുടെ രൂപഭാവങ്ങൾ അനുവാചകമനസ്സിൽ പതിപ്പിക്കാനും നോവലി സ്റ്റിന് അനായാസേന കഴിയുന്നു.Write a review on this book!. Write Your Review about മനുഷ്യൻ്റെ നിറങ്ങൾ Other InformationThis book has been viewed by users 22 times