Book Name in English : Murder Room
ജെയിംസ് ഹാഡ്‌ലി ചേസ്
കോടീശ്വരനായ ചാൾസ് ട്രാവേഴ്സിന്റെ മകൾ വലേറിയ ബെർണെറ്റും മരുമകൻ ക്രിസ്സും സ്പാനിഷ് ബേ ഹോട്ടലിൽ താമസിക്കുകയാണ്. ഒരു കാറപകടത്തിൽ പരിക്കേറ്റ ക്രിസ്സിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് അവർ അവിടെ എത്തിയത്. ചാൾസിനെ തേടി മകളുടെ ഫോൺ വരുന്നു: ക്രിസ്സിനെ കാണുന്നില്ല. ക്യാപ്റ്റൻ ടെറലും സഹായി ജോ ബീഗ്ലറും കേസ് ഏറ്റെടുക്കുന്നു. ക്രിസ്സിനെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ മറ്റൊരു വാർത്ത അവരെ തേടിയെത്തുന്നു. പാർക്ക് Murder
ഹോട്ടലിൽ സൂ പെർണൽ എന്ന യുവതി ശരീരം മുഴുവൻ കീറിമുറിക്കപ്പെട്ട രീതിയിൽ മരിച്ചുകിടക്കുന്നു. നാടകീയ രംഗങ്ങളും ഉദ്വേഗനിമിഷങ്ങളും വായനക്കാരന് സമ്മാനിക്കുന്ന ക്രൈം നോവൽ. കൈം ത്രില്ലർ നോവലുകളുടെ രാജാവ് ജെയിംസ് ഹാഡ്ലി ചേസിന്റെ പ്രധാന നോവലുകളിലൊന്ന് ആദ്യമായി മലയാളത്തിൽ. ചേസിന്റെ എൺപതിലധികം നോവലുകൾ പരിഭാഷപ്പെടുത്തിയ വിവർത്തകന്റെ മൊഴിമാറ്റം.
പരിഭാഷ: കെ.കെ. ഭാസ്‌കരന്‍ പയ്യന്നൂര്‍Write a review on this book!. Write Your Review about മര്‍ഡര്‍ റൂം Other InformationThis book has been viewed by users 2158 times