Book Name in English : Maravu
’ഓരോരുത്തരേയും ചുറ്റി ഓരോ ഇരുട്ടു മുറിയുണ്ട്. വിഴുങ്ങാൻ പാകത്തിന് എവിടെയും എപ്പോഴും. അതിലകപ്പെട്ടു പോയവർ പിന്നൊരിക്കലും അതേപോലെ പുറത്തു വരാറില്ല.’
ഉണ്ണിക്കൃഷ്ണൻ കളീക്കലിന്റെ ’മറവ്’ എന്ന കഥാസമാഹാരത്തിന് ബാധകമായ ഒരു പ്രസ്‌താവനയാണ് ഇത്. വായിച്ചു കഴിയുമ്പോൾ ’ഇടിമിന്നൽ വിറപ്പിക്കുന്ന സമയത്ത് പ്ലഗൂരി ഉപകരണത്തെ സ്വതന്ത്രമാക്കും പോലെ’, അത്ര വേഗത്തിൽ ഈ കഥകളിൽ നിന്നും നിങ്ങൾക്ക് സ്വയം മോചനം നേടാനാവില്ല.
വി. ഷിനിലാൽ
സങ്കീർണമായ ജീവിതപരിസരങ്ങളും വിഭിന്നവും വിചിത്രവുമായ മനോഘടനയുള്ള കഥാപാത്രങ്ങളും ചേർന്ന് ഉണ്ണിക്കൃഷ്ണൻ കളീക്കലിന്റെ കഥകൾക്ക് ആഴവും അടിയൊഴുക്കുകളും സൃഷ്ടിക്കുന്നു.
സിജി. വി.എസ്.Write a review on this book!. Write Your Review about മറവ് Other InformationThis book has been viewed by users 410 times