Book Name in English : Malabaar Muthal Isthambool Vara
പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിലെ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് നേർക്കുനേർ പോരാട്ടം നടത്തിയതിനാൽ ബ്രിട്ടീഷുകാരാൽ നാടുകടത്തപ്പെട്ട മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ സമരോത്സുകമായ ജീവചരിത്രവും അറബ് - ഓട്ടോമൻ രാഷ്ട്രീയത്തിലെ ഫസൽ തങ്ങളുടെ നിർണായകമായ പങ്കാളിത്തവും വിശകലനം ചെയ്യുന്ന മലയാളത്തിലെ പ്രഥമ പഠനത്തിന്റെ രണ്ടാം പതിപ്പ്.
കൊളോണിയൽ ആഖ്യാനങ്ങൾക്കും സാമ്പ്രദായിക ചരിത്രകഥനങ്ങൾക്കും പുറത്ത് ജീവിച്ച ഒരു വിശ്വമാനവൻ്റെ ജീവിതവും അതിൻ്റെ ധൈഷണിക- രാഷ്ട്രീയ സങ്കീർണതകളുമാണ് ഈ പുസ്തകത്തിലൂടെ ആവിഷ്കരിക്കുന്നത്. കേരള ചരിത്രത്തിലെ വേണ്ടത്ര വിശദീകരിക്കപ്പെടാത്ത ഒരു മേഖലയിലേക്കാണ് ഈ പുസ്തകം വെളിച്ചം വീശുന്നത്. കേരളവും അറബ് നാടുകളും ഒട്ടോമൻ സാമ്രാജ്യവും തമ്മിൽ പൂർവ്വകാലങ്ങളിൽ എങ്ങനെ രാഷ്ട്രീയ - സാംസ്ക്കാരിക - ധൈഷണിക രംഗങ്ങളിൽ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നു വിശദമാക്കുന്നതുമാണ് ഈ കൃതി.Write a review on this book!. Write Your Review about മലബാർ മുതൽ ഇസ്‌തംബൂൾ വരെ Other InformationThis book has been viewed by users 35 times